മന്ത്രിയെ തെറിപ്പിക്കാന്‍ നടത്തിയ ഹണിട്രാപ്പിന് പിന്നില്‍ കോടികളുടെ ഇടപാട്; വ്യവസായിയെ മന്ത്രിയാക്കാന്‍ ചാനല്‍ പ്രമുഖന്‍ ക്വേട്ടേഷനേറ്റെടുത്തത് കോടികള്‍ക്ക്

കൊച്ചി: വിവാദ ചാനല്‍ ഹണിട്രാപ്പ് നടത്തിയത് മന്ത്രിയെ തെറിപ്പിക്കാനുള്ള ക്വട്ടേഷനേറ്റെടുത്ത്. കോടിശ്വരനായ എംഎഎല്‍യെ മന്ത്രിയാക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയായിരുന്നു ഹണിട്രാപ്പെന്നാണ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഉന്നതനെ മന്ത്രിയാക്കാന്‍ ചില ചാനല്‍ പ്രമുഖര്‍ കോടികള്‍ ഇതിനായി വാങ്ങിയെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. മുമ്പ് കേരള കോണ്‍ഗ്രസ് മന്ത്രിയായിരുന്ന പി ജെ ജോസഫിനെ കുടുക്കാന്‍ ടെലിഫോണ്‍ വിവാദമുണ്ടാക്കിയ അതേ മാതൃകയാണ് ഇവരും പിന്തുടര്‍ന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിസ്ഥാനത്തെത്തിയാല്‍ കോടികളാണ് ചാനലിലെ രണ്ടുപേര്‍ക്കായി ഈ ഉന്നതന്‍ വാഗ്ദാനം ചെയ്തിരുന്നത്. വിവാദ ചനലിലെ ഉന്നതരുടെ ടെലിഫോണ്‍ രേഖകള്‍ പോലീസ് പരീശോധിച്ചതോടെയാണ് ഈ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. അത് കൊണ്ട് തന്നെ ഈ മാധ്യമ പ്രവര്‍ത്തകരുടെ സാമ്പത്തീക സ്ഥിതിയെ കുറിച്ചും വിശദമായ അന്വേഷണം വേണമെനമെന്ന ആവശ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഉയര്‍ത്തുന്നത്.

വന്‍ സാമ്പത്തീ വാഗ്ാദനത്തിന്റെ പുറത്താണ് ഗതാഗത മന്ത്രിയെ താഴെയിറക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയത്. പരാതിയുമായി ചെന്ന വീട്ടമയെ ലൈംഗീത പറഞ്ഞ ശല്ല്യം ചെയ്തുവെന്നായിരുന്നു മംഗളത്തിന്റെ കണ്ടെത്തല്‍. ഈ വാര്‍ത്ത പുറത്ത് വിട്ടത് ജയചന്ദ്രനെന്ന ലേഖകനാണെന്നം മംഗളം പറഞ്ഞിരുന്നു.

Top