വൈദികന്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ ജോണിക്ക് വൈദികനോട് കൊടുംപക!.. ഇന്നത്തോടെ എല്ലാം തീര്‍ക്കും… ഫാദറിനോട് മുന്‍ വൈരാഗ്യം, ഭാര്യയുടെ മൊഴി!!

കൊച്ചി: മലയാറ്റൂരില്‍ വൈദികന്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കപ്യാര്‍ ജോണിക്കെതിരെ പോലീസ് കുറ്റപ്പത്രം നല്‍കും. ഉടന്‍ തന്നെ ഇതുണ്ടാവുമെന്നാണ് സൂചന. ഫാദര്‍ തേലക്കാട്ടിനോട് തീര്‍ത്താല്‍ തീരാത്ത പക ജോണിക്കുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പള്ളിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് കപ്യാര്‍ ജോണിയെ ജോലിയില്‍ നിന്ന് പുറത്താക്കിയതാണ് വൈദികനോട് കടുത്ത പകയുണ്ടാവാന്‍ കാരണമെന്ന് ജോണി പറഞ്ഞിരുന്നു.

തുടയില്‍ ആഴത്തിലുള്ള കുത്തേറ്റാണ് ഫാദര്‍ മരിച്ചത്. സംഭവത്തിന് ശേഷം ജോണി ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വനത്തിനുള്ളിലേക്ക് ഓടിപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറയുകയും ചെയ്തിരുന്നു. പിന്നീട് വനത്തിനുള്ളില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആദ്യ ഘട്ടത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് കുരിശുമുടി ഒന്നാം സ്ഥലത്ത് വെച്ചാണ് ജോണിയെ പോലീസ് കണ്ടെത്തിയത്. തീര്‍ത്തും അവശനായ നിലയിലായിരുന്നു അപ്പോള്‍ ജോണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി: മലയാറ്റൂരില്‍ വൈദികന്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കപ്യാര്‍ ജോണിക്കെതിരെ പോലീസ് കുറ്റപ്പത്രം നല്‍കും. ഉടന്‍ തന്നെ ഇതുണ്ടാവുമെന്നാണ് സൂചന. ഫാദര്‍ തേലക്കാട്ടിനോട് തീര്‍ത്താല്‍ തീരാത്ത പക ജോണിക്കുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പള്ളിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് കപ്യാര്‍ ജോണിയെ ജോലിയില്‍ നിന്ന് പുറത്താക്കിയതാണ് വൈദികനോട് കടുത്ത പകയുണ്ടാവാന്‍ കാരണമെന്ന് ജോണി പറഞ്ഞിരുന്നു.

തുടയില്‍ ആഴത്തിലുള്ള കുത്തേറ്റാണ് ഫാദര്‍ മരിച്ചത്. സംഭവത്തിന് ശേഷം ജോണി ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വനത്തിനുള്ളിലേക്ക് ഓടിപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറയുകയും ചെയ്തിരുന്നു. പിന്നീട് വനത്തിനുള്ളില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആദ്യ ഘട്ടത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് കുരിശുമുടി ഒന്നാം സ്ഥലത്ത് വെച്ചാണ് ജോണിയെ പോലീസ് കണ്ടെത്തിയത്. തീര്‍ത്തും അവശനായ നിലയിലായിരുന്നു അപ്പോള്‍ ജോണി.

ജോണി ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല കൊലപാതകമെന്ന് ആദ്യ ഘട്ടത്തില്‍ പോലീസ് കരുതിയിരുന്നു. പള്ളിയിലെ മറ്റ് ചിലര്‍ക്കും കൊലയില്‍ പങ്കുള്ളതായി മൊഴി ലഭിച്ചത് പോലീസിനെ കൂടുതല്‍ ആശക്കുഴപ്പത്തിലാക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ ഇക്കാര്യങ്ങളൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ മന:പ്പൂര്‍വം ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നും പോലീസിന് സംശയമുണ്ട്. അതേസമയം തേലക്കാട്ടിനെതിരെ ജോണിയുടെ നീക്കത്തിന് പിന്നില്‍ മുന്‍വൈരാഗ്യം മാത്രമാണുള്ളതെന്നും പോലീസ് പറയുന്നു. മറ്റാര്‍ക്കോ ഇതില്‍ പങ്കുണ്ടെന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും പോലീസ് വ്യക്തമാക്കി.

ഫാദര്‍ തേലക്കാട്ടിനോട് കൊടും പകയാണ് ജോണിക്കുണ്ടായിരുന്നതെന്നാണ് സൂചന. എത് നിമിഷവും ഫാദറിനെ കൊല്ലണമെന്ന് ഇയാള്‍ കരുതിയിരുന്നു. തീര്‍ത്തും ദരിദ്രനായ തന്നെ കള്ളനാക്കിയത് വൈദികനാണെന്നും ഇനി എങ്ങനെ ജീവിക്കുമെന്നുമുള്ള ആശങ്ക ജോണിക്കുണ്ടായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ ജോണിക്കെതിരെ മോശം കാര്യങ്ങള്‍ ഫാദര്‍ പ്രചരിപ്പിച്ചിരുന്നതായി ഇയാളുടെ ഭാര്യ പറയുന്നു. താനില്ലെങ്കില്‍ ഫാദറും പെരുന്നാള്‍ കൂടേണ്ടെന്ന് ജോണി മനസിലുറപ്പിച്ചിരുന്നു. തുടര്‍ന്ന് കത്തിയുമെടുത്താണ് വീട്ടില്‍ നിന്ന് ജോണി പുറപ്പെട്ടത്. എന്നാല്‍ ഇതറിഞ്ഞ ഭാര്യ കത്തി പിടിച്ച വാങ്ങുകയായിരുന്നു.

വീട്ടില്‍ നിന്ന് പോകും മുമ്പ് സങ്കടത്തോടെയാണ് ജോണി ഇറങ്ങി പോയതെന്ന് ഭാര്യ പറയുന്നു. ഇനി ചിലപ്പോഴേ നേരില്‍ കാണാന്‍ സാധിക്കൂ എന്നാണ് ഇയാള്‍ ഭാര്യയോട് പറഞ്ഞത്. ഇനി കാണുന്നുണ്ടെങ്കില്‍ തന്നെ അത് ജയിലില്‍ വച്ചായിരിക്കുമെന്നും ഭാര്യയോട് ആവര്‍ത്തിച്ച് പറഞ്ഞതിന് ശേഷമാണ് ഇയാള്‍ ഇറങ്ങിപ്പോയത്. അതിന് മുമ്പ് സ്വര്‍ണമാലയും ഉപയോഗിച്ചിരുന്ന മൊബൈലും ഭാര്യയെ ഏല്‍പ്പിച്ചിരുന്നു. ഇന്നതോടെ എല്ലാം തീര്‍ത്തിരിക്കും എന്നും ഭാര്യയോട് പറഞ്ഞിരുന്നതായി അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പള്ളി സ്റ്റാളില്‍ നിന്നെടുത്ത ആയുധം കൊണ്ടാണ് ജോണി ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഭാര്യ കത്തി പിടിച്ച് വാങ്ങിയതിനാലാണ് സ്റ്റാളില്‍ നിന്ന് ആയുധമെടുത്തത്.

കപ്യാര്‍ ജോണി ഫാദറേക്കാള്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരനാണെന്ന് പോലീസ് പറയുന്നു. ഇത് ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഫാദറിനെ കൊലപ്പെടുത്തിയതും ജോണിയെ ഒരു കുറ്റവാളിയായി കാണാന്‍ അവര്‍ തയ്യാറായിട്ടില്ല. ജോണിയുടെ അവസ്ഥയില്‍ കഷ്ടമുണ്ടെന്നാണ് നാട്ടുകാര്‍ ഓരോരുത്തരും പറയുന്നത്. പോലീസ് തെളിവെടുപ്പിനായി നാട്ടില്‍ എത്തിച്ചപ്പോള്‍ ജോണിക്ക് ചായയും പലഹാരങ്ങളും വരെ പലരും നല്‍കുകയും ചെയ്തു. അതേസമയം ജോണി പൂര്‍ണമായും സഹകരിച്ചെന്ന് പോലീസ് പറയുന്നു. കൊല്ലാന്‍ ഉപയോഗിച്ച കത്തിയെടുത്ത സ്റ്റാളും സംഭവത്തിന് ശേഷം ഒളിവില്‍ താമസിച്ച സ്ഥലവുമെല്ലാം ജോണി പോലീസിന് കൃത്യമായി കാണിച്ച് കൊടുത്തിരുന്നു.

Top