തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസുമായി സഹകരിക്കില്ല; കാനം

സിപിഐയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രൂപരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്നും കാനം പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത കോട്ടയത്തെ പൊതുയോഗത്തില്‍ വച്ചായിരുന്നു തിരുവഞ്ചൂർ സിപിഐയെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്. 1969 മുതല്‍ 77 വരെ അച്യുതമേനോന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ മികച്ച ഭരണമാണ് കാഴ്ചവച്ചത്. അപ്പോള്‍ സിപിഐ-കോണ്‍ഗ്രസും ഒറ്റക്കെട്ടായിരുന്നു. ആ സുവര്‍ണ കാലഘട്ടം മടക്കി കൊണ്ടുവരുന്നതിന് സിപിഐ യുഡിഎഫിന്‍റെ ഭാഗമാകണമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.

Top