കനക ദുര്‍ഗയുടെ വീടിന് പോലീസ് സുരക്ഷ

മലപ്പുറം: ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയ രണ്ട് യുവതികളില്‍ ഒരാളായ കനക ദുര്‍ഗയുടെ വീടിന് പോലീസ് സുരക്ഷ. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയാണ് കനകദുര്‍ഗ. പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം വീടിന് സുരക്ഷയൊരുക്കിയിരിക്കുന്നത്. ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇതിനുമുന്‍പ് ഡിസംബര്‍ 24 ന് ശബരിമല ദര്‍ശനത്തിനെത്തിയ ഇരുവരും ഭക്തരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു. അന്നും കനകദുര്‍ഗയുടെ വീടിന് നേരെ ആക്രമണങ്ങളുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top