കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ കയറു കെട്ടി കിണറ്റിലിറങ്ങി കണ്ണൂരിലെ ഒരു മുത്തശ്ശി; വീഡിയോ വൈറല്‍

കണ്ണൂരിലുള്ള ഒരു മുത്തശ്ശിയാണ് സോഷ്യല്‍ മീഡിയയിലെ താരം. കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ കയറു കെട്ടി കിണറ്റിലിറങ്ങി തേങ്ങയെടുത്ത് തിരിച്ചു കയറി. ഹീറോ മുത്തശ്ശിക്കു കയ്യടിച്ചിട്ടു സോഷ്യല്‍ മീഡിയയ്ക്ക് മതിയാകുന്നില്ല. മുത്തശ്ശി കിണറ്റിലറങ്ങുന്നതിന്റെ കൗതുകത്തില്‍ ചെറുമകള്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ഏകദേശം 80 വയസോളം പ്രായമുള്ള മുത്തശ്ശിയാണ് കിണറ്റിലറങ്ങിയത്. ഇറങ്ങിയത് അനായാസമാണെങ്കിലും തിരിച്ചുകയറ്റം മുത്തശ്ശിയെ അപേക്ഷിച്ച് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ആത്മവിശ്വാസം കൈവിടാതെ മുത്തശ്ശി കിണറ്റില്‍ നിന്നും കയറി. നിറഞ്ഞ ആരോഗ്യത്തോടെ നിശ്ചയദാര്ഢ്യത്തോടെ എണ്‍പതാംവയസിലും തന്റെ ദൗദ്യം പൂര്‍ത്തിയാക്കി മടങ്ങിയ അമ്മൂമ്മയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.

Top