ജില്ലാ കമ്മിറ്റി അറിയാതെ വേണുഗോപാൽ ഗ്രുപ്പ് പുതിയ ഫ്ലക്സ് സ്ഥാപിച്ചു. കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും പൊരിഞ്ഞയടി

കണ്ണൂർ : കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി. പോസ്റ്ററില്‍ ചിത്രം ഉള്‍പ്പെടുത്താതിലാണ് ഇപ്പോൾ നേതാക്കള്‍ തമ്മിലുള്ള പോര്. ജില്ലാ പ്രവർത്തക കൺവെൻഷന്റെ പ്രചാരണ ബോർഡിനെ ചൊല്ലിയാണ് തർക്കം. ജില്ലാ കമ്മിറ്റിയുടെ അറിവില്ലാതെ ഒരു വിഭാഗം സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന്റെയും വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെയും ചിത്രങ്ങളടങ്ങിയ ബോർഡ് സ്ഥാപിച്ചു.

ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പോസ്റ്ററിലുണ്ടായിരുന്നത് സംസ്ഥാന, ജില്ലാ പ്രസിഡന്റുമാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു. ബിനു ചുള്ളിയിലിനെ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇങ്ങനെ ഉൾപ്പെടുത്തിയാൽ അബിൻ വർക്കി, കെ.എം. അഭിജിത്, കണ്ണൂരിൽ നിന്നുള്ള ദേശീയ സെക്രട്ടറി ഷിബിൻ എന്നിവരെയും ഉൾപ്പെടുത്തണമെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. ഇതോടെയാണ് അധ്യക്ഷന്മാരുടെ ഫോട്ടോ മാത്രം വെച്ച് പോസ്റ്റർ ഇറക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിൽ എതിർപ്പുള്ള വിഭാഗമാണ് ഇന്നലെ രാത്രി ഡി.സി.സി. ഓഫീസിന് മുന്നിലടക്കം ബോർഡുകൾ സ്ഥാപിച്ചത്. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളുടെ പേരിലാണ് ബോർഡുകൾ. ജില്ലാ കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ച ബോർഡുകൾ രാവിലെ നീക്കം ചെയ്തു.

Top