ക്രിസ്ത്യാനി ആയതിനാൽ അബിൻ വർക്കിയെ വെട്ടി നിരത്തി !!ജാതിനോക്കി അബിൻ വർക്കിയെ വെട്ടിനിരത്തിയത് ഷാഫിയും കെസി വേണുഗോപാലും ! ചെന്നിത്തല ഗ്രുപ്പിന് വമ്പൻ നഷ്ടം ! ചെന്നിത്തലയെ വെട്ടിനിരത്തി വേണു ഗോപാലിന്റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം ! പാർട്ടിയിൽ കെ.സി വേണുഗോപാലിൻ്റെ തന്നിഷ്ടമെന്ന് പരാതി. നാളെ രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അബിന്‍ വര്‍ക്കി!

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഗ്രുപ്പിനെ വെട്ടി നിരത്തി .അബിൻ വർക്കി ക്രിസ്ത്യാനി ആയതിനാൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയില്ല .ചെന്നിത്തലയെ ഒതുക്കിയത് വേണുഗോപാൽ .അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന ചിന്തയിൽ ഗ്രുപ്പ് പോര് ശക്തമായി.ഷാഫി പറമ്പിൽ പറയുന്നപോലെ കേരളത്തിലെ കോൺഗ്രസിന്റെ പോക്ക് എന്ന തരത്തിൽ കോൺഗ്രസ് നേതാക്കളിൽ ചിന്ത ഉണ്ടായിരിക്കയാണ് .അതിനാൽ തന്നെ കടുത്ത പ്രതിക്ഷേധത്തിലാണ് പാർട്ടി നേതാക്കൾ

തന്നെയും താനെ സമുദ്യത്തെയും അനുയായികളെയും അപമാനിച്ചു എന്ന വിലയിരുത്തലിൽ ആണ് അബിൻ വർക്കി. രണ്ടുവർഷം മുൻപ് നിഷേധിച്ച സ്ഥാനം തലയിൽ കെട്ടിവച്ചു. സംഘടനാ ചട്ടക്കൂടിൽ സംസ്ഥാന വൈസ് പ്രസിഡന്റിനെക്കാൾ പ്രാധാന്യം കുറഞ്ഞ പദവിയാണ് ദേശീയ സെക്രട്ടറി എന്നും വിലയിരുത്തൽ. അബിൻ വർക്കി നാളെ രാവിലെ പത്ത് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പാർട്ടിയിൽ കെ.സി വേണുഗോപാലിൻ്റെ തന്നിഷ്ടമെന്ന് പരാതി. കെ സി വേണുഗോപാൽ പക്ഷക്കാർക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതായും പരാതി. ഒ.ജെ ജനീഷിനെയും ബിനു ചുള്ളിയിലിനെയും പരിഗണിച്ചത് വേണുഗോപാലിനൊപ്പം നിൽക്കുന്നതിനാലെന്നും പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിമർശനം.

ദേശീയ സെക്രട്ടറി സ്ഥാനം രണ്ട് വര്‍ഷം മുന്‍പ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അബിന്‍ വര്‍ക്ക് ഈ സ്ഥാനം നിരസിച്ചിരുന്നു. അതേ പദവി ഇപ്പോള്‍ സമവായം എന്ന നിലയില്‍ തന്നെ പരിഹസിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരച്ചതെന്നാണ അബിന്‍ വര്‍ക്കി പറയുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റ് അബിന്‍ വര്‍ക്കിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടക്കുന്നതെന്ന് വിലയിരുത്തലിലാണ് അബിന്‍ വര്‍ക്കി. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാത്ത ബിനു ചു ള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയതിലും ഐ ഗ്രൂപ്പില്‍ അതൃപ്തിയുണ്ട്.

ഒന്നര മാസത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍, ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചപ്പോള്‍ മുറുമുറുപ്പുകള്‍ കുറവല്ല. സ്വാഭാവിക നീതി കിട്ടിയില്ല എന്നതാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ അതൃപ്തി.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ കണക്കുകൾ നിരത്തുകയാണ് ഐ ഗ്രുപ്പ് . അബിന്‍ വര്‍ക്കിക്ക് 1,70,000 വോട്ടും, അരിത ബാബുവിന് 31,000 വോട്ടും, ഒ ജെ ജനീഷിന് 19,000 വോട്ടുമാണ് കിട്ടിയത്. ബിനു ചുള്ളിയില്‍ മത്സരിക്കാതിരുന്നിട്ടും വര്‍ക്കിങ് പ്രസിഡന്റ് ആക്കി എന്നും അബിന് വേണ്ടി വാദിക്കുന്നവര്‍ പരാതിപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസില്‍ ഇതാദ്യമായാണ് ‘വര്‍ക്കിങ് പ്രസിഡന്റ്’ പദവി നടപ്പിലാക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച ഒ.ജെ. ജനീഷിന് പുറമെ, മറ്റ് പ്രധാന സ്ഥാനങ്ങള്‍ ലഭിക്കാത്തവര്‍ക്ക് നിയമസഭാ സീറ്റ് അടക്കമുള്ള ഉറപ്പുകള്‍ അനൗദ്യോഗികമായി ലഭിച്ചതായാണ് സൂചന.

ബിനു ചുള്ളിയിലിന്റെയും ഒ.ജെ. ജനീഷിന്റെയും പേരുകള്‍ ദേശീയ തലത്തില്‍ പരിഗണിക്കപ്പെട്ടപ്പോള്‍, അബിന്‍ വര്‍ക്കിയെ പ്രസിഡന്റാക്കണമെന്ന് രമേശ് ചെന്നിത്തല ശക്തമായി വാദിച്ചിരുന്നു. കഴിഞ്ഞയാഴ്ച വരെയും ദേശീയ സെക്രട്ടറിയായി നിയമിതനായ ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിനുവിനെ അധ്യക്ഷനാക്കാനാവില്ലെന്ന് അബിന്‍ വര്‍ക്കിയുടെ അനുകൂലികള്‍ നിലപാടെടുത്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച അബിന്‍ വര്‍ക്കിയെ തന്നെ പ്രസിഡന്റാക്കുക എന്നതാണ് സ്വാഭാവിക നീതി എന്നായിരുന്നു അവരുടെ വാദം. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സംഘടനയില്‍ കൂട്ടരാജി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എ ഗ്രൂപ്പില്‍ കെ.എം. അഭിജിത്തിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന് തിരിച്ചടിയായി. ഒടുവില്‍, അഭിജിത്തിനെ ദേശീയ സെക്രട്ടറിയാക്കി. അബിന്‍ വര്‍ക്കിയുടെ അത്രയും വോട്ടുകള്‍ ലഭിച്ചില്ലെങ്കിലും, ഒ.ജെ. ജനീഷും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജനീഷിനാണ് നറുക്കുവീണത്. കെ.സി. വേണുഗോപാലുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും നിയമനത്തില്‍ നിര്‍ണായക ഘടകമായി.

ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കിയതിലൂടെയും ബിനു ചുള്ളയിലിനെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചതിലൂടെയും യൂത്ത് കോണ്‍ഗ്രസ് പൂര്‍ണ്ണമായും എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പക്ഷത്തിന് കീഴിലായി എന്നും വിലയിരുത്തലുണ്ട്. സംഘടനാ തിരഞ്ഞെടുപ്പില്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ശേഷം കൂടുതല്‍ വോട്ടുകള്‍ നേടിയ അബിന്‍ വര്‍ക്കിയെ മറികടന്നാണ് തൃശൂര്‍ സ്വദേശിയായ ഒ.ജെ. ജനീഷിന്റെ സ്ഥാനലബ്ധി.

ഏറെക്കാലമായി എ ഗ്രൂപ്പിന്റെ കൈവശം സൂക്ഷിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടത് ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം ചിതറിപ്പോയ പഴയ എ ഗ്രൂപ്പിന് മറ്റൊരു തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പുനഃസംഘടനയില്‍ കെ.എസ്.യു അധ്യക്ഷ സ്ഥാനവും എ ഗ്രൂപ്പിന് നഷ്ടമായിരുന്നു. സാമുദായിക സമവാക്യങ്ങളും ഗ്രൂപ്പുകള്‍ക്കിടയിലെ ഭിന്നതകളുമാണ് ഈ പേരുകളില്‍ ചിലരെ മാറ്റിനിര്‍ത്തിയതെന്നാണ് സൂചന.

Top