കണ്ണൂർ ലോബി പിളർപ്പിലേയ്ക്ക്; കൊടിയേരി പിണറായി അച്യുതണ്ട്; എതിർപ്പുമായി ജയരാജൻമാർ

പൊളിറ്റിക്കൽ ഡെസ്‌ക്

കണ്ണൂർ: പി.ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതി നടത്തിയ വിമർശനത്തെച്ചൊല്ലി കണ്ണൂർ ലോബിയിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണും ചേർന്നുള്ള അച്യുതണ്ട് കേരളത്തിൽ പാർട്ടി പിടിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ കണ്ണൂർ ലോബിയിൽ പൊട്ടിത്തെറിക്കു വഴി വച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതി അടക്കമുള്ളവയിൽ അധികാരം പിടിച്ചെടുത്ത കണ്ണൂർ ലോബിയെ പൂർണമായും തഴയുന്ന നിലപാടാണ് ഇപ്പോൾ കൊടിയേരി – പിണറായി സഖ്യം നടത്തുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സ്വയം മഹത്വവത്കരിക്കാൻ പി ജയരാജൻ ശ്രമിക്കുകയാണെന്നായിരുന്നു സംസ്ഥാന സമിതിയുടെ പ്രമേയത്തിലെ കുറ്റപ്പെടുത്തൽ. കണ്ണൂരിലെ പാർട്ടി ഘടകങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. മന്ത്രി സ്ഥാനത്തു നിന്നു ഇ.പി ജയരാജനെ പുറത്താക്കിയതിനു പിന്നാലെ, പി.ജയരാജനെതിരായ ഇപ്പോഴത്തെ നടപടിയും കണ്ണൂർ ലോബിയെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലാ സെക്രട്ടറിയായ പി ജയരാജനെതിരെ സ്വന്തം തട്ടകത്തിൽ നിന്ന് തന്നെ പടയൊരുക്കം. പാർട്ടി നയങ്ങളിൽ നിന്ന് മാറിയാണ് പലപ്പോഴും ജില്ലാ സെക്രട്ടറിയുടെ പ്രവർത്തനമെന്ന പരാതി സിപിഎം സംസ്ഥാന നേതൃത്വത്തിന് കിട്ടിയത് കണ്ണൂരിൽ നിന്ന് തന്നെയാണ്. ശ്രീകൃഷ്ണ ജയന്തി സംഘാടനത്തിലടക്കം പി ജയരാജൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. സ്വയം മഹത്വവത്കരിക്കാൻ ജീവിതരേഖയും നൃത്തശിൽപവുമുണ്ടാക്കിയെന്നും സംഗീത ആൽബം പുറത്തിറക്കിയെന്നും വിമർശനം. പലതും പാർട്ടിക്ക് നിരക്കുന്നതല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് പിജയരാജനെതിരെ നടപടി വന്നത്. കണ്ണൂരിലെ പാർട്ടിക്ക് മാത്രം സ്വന്തം നിലയ്ക്ക് പോകാനാകില്ല. ജില്ലാ സെക്രട്ടറി എന്ന നിലയിൽ പാർട്ടിക്ക് വിധേയനാകണം. അതല്ലാതെ ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നാണ് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കം. കണ്ണൂരിലെ പാർട്ടി ഘടകങ്ങളിലെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്യാനും തീരുമാനമുണ്ട്. പാർട്ടി എന്തിനാണ് ഇത്തരമൊരു നടപടി എടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. പ്രതിഷേധമറിയിച്ച ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പാർട്ടി സമ്മേളനകാലത്ത് പ്രാദേശിക ഘടകങ്ങളിലെല്ലാം നടപടി റിപ്പോർട്ട് ചെയ്യുന്നത് പിജയരാജനെ സംബന്ധിച്ചിടത്തോളം ക്ഷീണമാണ്.

Top