Connect with us

Crime

കട്ടിലില്‍ കെട്ടിയുള്ള പീഡനദൃശ്യങ്ങള്‍; ഒരു പകലിന് വാഗ്ദാനം ചെയ്തത് 25000 രൂപയും ആഡംബര മൊബൈലും

Published

on

പറശ്ശിനിക്കടവില്‍ പത്താംക്ലാസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മാട്ടൂല്‍ ജസീന്തയില്‍ കെ.വി. സന്ദീപ് ലക്ഷ്യമിട്ടത് വന്‍പെണ്‍വാണിഭം. പെണ്‍കുട്ടിയെ കാഴ്ചവച്ച് ഇയാള്‍ നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയതായും സൂചനയുണ്ട്. ശ്രീകണ്ഠാപുരം നഗരസഭിലെ ഒരു കൗണ്‍സിലറോട് 25,000 രൂപ ആവശ്യപ്പെട്ടതായാണ് വിവരം. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചാണ് സന്ദീപ് മറ്റുള്ളവരെ വലവീശുന്നത്.nപീഡന ദൃശ്യങ്ങള്‍ വീഡിയോ ചാറ്റിങ് വഴി ആരോപണ വിധേയനായ കൗണ്‍സിലറെ കാണിച്ചാണ് ഇടപാട് ഉറപ്പിക്കുന്നത്. നേരത്തെ ശ്രീകണ്ഠാപുരം നഗരസഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഉയര്‍ത്തിയ ഈ നേതാവിന് പെണ്‍കുട്ടിയെ എത്തിച്ചു നല്‍കാമെന്നായിരുന്നു ധാരണ.

രാവിലെ 10 മണിക്കു തന്നെ തന്റെ സ്വന്തം വാഹനത്തില്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നും വൈകീട്ട് തിരിച്ച് നല്‍കണമെന്നുമായിരുന്നു സന്ദീപ് ഈ നഗരസഭാംഗവുമായി ഉണ്ടാക്കിയ വ്യവസ്ഥ. വന്‍പെണ്‍വാണിഭത്തിനുള്ള സാധ്യതകളാണ് പോലീസിന്റെ സമയോചിതമായ ഇടപെടലോടെ പൊളിഞ്ഞു വീണത്. കൗണ്‍സിലറുമായി ഉണ്ടാക്കിയ ധാരണയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഒണ്ടേന്‍ റോഡിലെ ഒരു ലോഡ്ജ് മുറിയില്‍ ജനപ്രതിനിധിയും എഐടിയുസി -മാക്ട സംഘടനാ ഭാരവാഹിയുമായ ഒരാളും സംയുക്തമായി ധാരണയുണ്ടാക്കിയിരുന്നു. ധാരണയായശേഷം പെണ്‍കുട്ടിക്ക് വേണ്ടി ഒരു ആഡംബര മൊബൈല്‍ ഫോണ്‍ ജനപ്രതിനിധി വാങ്ങുകയും ഇത് തനിക്കു സമ്മാനിക്കുമെന്ന് പെണ്‍കുട്ടിയെ വീഡിയോ ചാറ്റിങ് വഴി അറിയിക്കുകയും ചെയ്തിരുന്നു.

തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ ശ്രീകണ്ഠാപുരത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനിടെയാണ് പെണ്‍കുട്ടി പീഡനപരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് കൗണ്‍സിലറുടെ പദ്ധതി പാളിയത്. അല്ലായിരുന്നെങ്കില്‍ പീഡകരുടെ ലിസ്റ്റില്‍ നഗരാസഭാ കൗണ്‍സിലറും കൂടി ഉണ്ടാവുമായിരുന്നു. എന്നാല്‍ വീഡിയോ കോള്‍ ബന്ധം അറിഞ്ഞതോടെ ഇയാള്‍ക്കു നേരേയും പൊലീസ് അന്വേഷണം തിരിഞ്ഞിരിക്കയാണ്. പറശ്ശിനിക്കടവിലെ ലോഡ്ജില്‍ എത്തിച്ച പെണ്‍കുട്ടിയെ ആദ്യം വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് സംഭവങ്ങളുടെ തുടക്കം. പിന്നെ ഈ ദൃശ്യങ്ങള്‍ കാട്ടി ഭയപ്പെടുത്തി സംഘടിതമായി പീഡനം തുടര്‍ന്നു.

പെണ്‍കുട്ടിയെ കട്ടിലില്‍ കെട്ടിയിട്ടാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. പതിനഞ്ചിലേറെ പേര്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പെണ്‍കുട്ടി തന്നെ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ വിശദാംശങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ചു വരികയാണ്. ഇത് പുറത്ത് വരുന്നതോടെ കൂടുതല്‍ പേര്‍ പിടിയിലാവുമെന്നാണ് സൂചന. ആന്തൂര്‍ , വടക്കാഞ്ചേരി മേഖലയിലെ ചിലരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. എല്ലാറ്റിനും തുടക്കമിട്ടത് കെ.വി. സന്ദീപാണ്.

സന്ദീപിന്റെ പ്രാദേശിക തലത്തിലുള്ള സ്വാധീനമുപയോഗിച്ചാണ് ഇടപാടുകള്‍ തുടര്‍ന്നത്. തീര്‍ത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവിലെ ജനത്തിരക്കുകള്‍ക്കിടിയിലും ലോഡ്ജുകളില്‍ ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു പോന്നിരുന്നു. പറശ്ശിനിക്കടവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പിതാവുള്‍പ്പെടെ എട്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി മീത്തല്‍ ഹൗസില്‍ മൃദുല്‍, പറശ്ശിനിക്കടവ് തളിയിലെ ഉറുമി ഹൗസില്‍ നിഖില്‍, എന്നിവരെ വളപട്ടണം പൊലീസും വടക്കാംഞ്ചേരി സ്വദേശി ഉഷസ്സില്‍ വെശാഖ്, മാട്ടൂല്‍ സ്വദേശി, തോട്ടത്തില്‍ ഹൗസില്‍ ജിതിന്‍, കണ്ടംചിറക്കല്‍ ഹൗസില്‍ ശ്യാം മോഹന്‍, തളിയില്‍ സ്വദേശി കെ. സജിന്‍ എന്നിവരെ തളിപ്പറമ്പ് പൊലീസും മുഴപ്പിലങ്ങാട് സ്വദേശി ശരത്തിനെ എടക്കാട് പൊലീസുമാണ് പിടികൂടിയത്.

തളിപ്പറമ്പ് ഡി.വൈ.എസ്. പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ വിവിധ സ്ഥങ്ങളില്‍ വെച്ച് പിടികൂടിയത്. സന്ദീപിന്റെ മഹീന്ദ്രാ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെക്കാന്‍ സന്ദീപ് ഉപയോഗിച്ചത് ഈ കാറാണ്. ശ്രീകണ്ഠാപുരം സ്വദേശി വി സി. ഷബീറിന്റെ ടൊയയോട്ട കാറിലാണ് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോകാനുപയോഗിച്ചത്. ഇതടക്കം ഇയാള്‍ക്ക് അഞ്ച് കാറുകളുണ്ട്. ബംഗളൂരുവില്‍ ട്രിപ്പ് പോയ ഈ കാര്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

2017 ആഗസ്തിലും 2018 ഫെബ്രുവരിക്കുമിടയില്‍ പെണ്‍കുട്ടിയെ സജിന്‍ കോള്‍മൊട്ടയിലെ ക്വാട്ടേഴ്സില്‍ വെച്ച് പീഡിപ്പിക്കുകയും ശ്യാം മോഹന് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് കേസ്. 2017 ല്‍ തന്നെ മൃദുലും നിഖിലും പാപ്പിനിശ്ശേരിയിലെ വാടക വീട്ടില്‍ വെച്ച് പീഡിപ്പിച്ചതിനും കേസുണ്ട്. പെണ്‍കുട്ടിയുടെ പിതാവും ഈ വാടകവീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. ജിത്തു മാട്ടൂലില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് പ്രതികള്‍ക്കെതിരെ കേസുള്ളതും അറസ്റ്റ് രേഖപ്പെടുത്തിയതും. അതിനാല്‍ ഒരുമിച്ച് പോക്സോ കേസ് കൈകാര്യം ചെയ്യുന്ന ജില്ലാ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് നീക്കം.

അറസ്റ്റിലായ സന്ദീപ് , ജിത്തു എന്നിവരുടെ വീടുകളില്‍ പോയി പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് നിഖില്‍. കേസില്‍ അറസ്റ്റിലായതോടെ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന തരത്തില്‍ പ്രചരണങ്ങള്‍ ശക്തമായിരുന്നു. ഇതിനിടെയാണ് ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.രാഷ്ട്രീയ സ്വീധീനം ഉപയോഗിച്ച് ഇവര്‍ കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നതായും സൂചനയുണ്ട്.

Kerala6 hours ago

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസ് വിധി നാളെ; 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്

Kerala11 hours ago

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പാരയായത് സ്വന്തം നേതാക്കള്‍..? മുന്‍ യുവമോര്‍ച്ച നേതാവിന്റെ ആരോപണം ഇങ്ങനെ

National12 hours ago

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് സര്‍വ്വനാശം!! കോണ്‍ഗ്രസ് ഇല്ലാതാകേണ്ടത് അത്യാവശ്യമെന്നും യോഗേന്ദ്ര യാദവ്

Kerala12 hours ago

തലസ്ഥാനത്ത് വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു; വ്യാപാര സ്ഥാപനം കത്തി നശിച്ചു

National12 hours ago

കാറുകളിലും കടകളിലും സുരക്ഷയില്ലാതെ വോട്ടിംഗ് മെഷീനുകള്‍!! പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

Crime19 hours ago

രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുള്ളവര്‍, സി.ബി.ഐ അന്വേഷണം വേണം-മാര്‍ ജേക്കബ് മനത്തോടത്ത്

mainnews20 hours ago

ഹിന്ദി ഹൃദയഭൂമിയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി.ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്.

Entertainment21 hours ago

ന​ടി ദീ​പി​ക വീ​ണു !! ആ​രാ​ധ​ക​രി​ൽ ആ​ശ​ങ്ക

Kerala1 day ago

ശശി തരൂർ തോൽക്കും !..? തരൂരിനെ തോൽപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ്സ് നേതാക്കൾ ആരൊക്കെ ?

Kerala1 day ago

ആഹ്ലാദം അതിര് വിട്ടാല്‍ കണ്ണൂരില്‍ നിരോധനാജ്ഞ!! ഇടതും വലതും വിജയ പ്രതീക്ഷയില്‍

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment2 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized1 week ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews6 days ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized4 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald