കണ്ണൂര്‍ തോട്ടട ബോംബ് സ്ഫോടനം: ബോംബ് നിര്‍മിച്ചത് താനെന്ന് കുറ്റം സമ്മതിച്ച് മിഥുന്‍

കണ്ണൂര്‍: തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ വെച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ ബോംബ് നിര്‍മിച്ചത് താനാണെന്നും മറ്റ് പ്രതികളായ അക്ഷയ്, ഗോകുല്‍ എന്നിവര്‍ ബോംബ് നിര്‍മിക്കാന്‍ സഹായിച്ചെന്നും പോലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച് മിഥുന്‍.

ഇന്നലെയാണ് കേസിലെ പ്രധാന പ്രതിയായ മിഥുന്‍ എടക്കാട് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഏച്ചൂര്‍ സ്വദേശി ഗോകുല്‍ ഇന്നലെ കസ്റ്റഡിയിലായിരുന്നു. കേസില്‍ ഒന്നാംപ്രതി അക്ഷയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ള ട്രാവലര്‍ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണെന്നാണ് നിഗമനം. ബോംബുമായി എത്തിയ സംഘത്തില്‍പ്പെട്ട ആളാണ് മരിച്ച ജിഷ്ണു.

സംഘം എറിഞ്ഞ ബോംബ് അബദ്ധത്തില്‍ സംഘാംഗമായ ജിഷ്ണുവിന്റെ തലയില്‍ വീണ് പൊട്ടുകയായിരുന്നു. കേസില്‍ പിടിയിലായ മൂന്നുപേരും മരിച്ചയാളുടെ സുഹൃത്തുക്കളാണ്.

Top