നോക്കുകൂലി: വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി: ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് നിർദ്ദേശം

കൊച്ചി: സംസ്ഥാനത്തെ ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് ഹൈക്കോടതി. ചുമട്ടുകൂലിയുമായി ബന്ധപ്പെട്ട ചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. നിമയ ഭേദഗതിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അടുത്തമാസം 8 ന് മുന്‍പായി നിലപാടറിയിക്കാനാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നോക്കുകൂലി സംബന്ധിച്ച പല കേസുകളിലും കോടിതി ഇടപെടലുണ്ടായിട്ടും ശാശ്വതമായ പരിഹാരം ഉണ്ടാവായിരുന്നില്ല. ഇതാണ് നിയമ ഭേദഗതി എന്ന നിര്‍ദേശത്തിലേക്ക് ഹൈക്കോടതിയെ എത്തിച്ചത്. ഈ വലിയ ചൂഷണം അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്ന് കോടതി വിലയിരുത്തി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് പോലീസ് സര്‍ക്കുലര്‍ പുറത്തിറക്കണം. കേസ് അടുത്തമാസം 8 ന് വീണ്ടും പരിഗണിക്കും.

Top