കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ തെരഞ്ഞെടുപ്പും കുടുംബയോഗവും

കോട്ടയം: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതു യോഗവും കോട്ടയം ജില്ലയുടെ തിരഞ്ഞെടുപ്പും 10-12-2021 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ മോട്ടിവേഷന്‍ പ്രോഗ്രാം, മാജിക് ഷോ എന്നിവയോടുകൂടി ഈരാറ്റുപേട്ട മാന്നാര്‍ സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പ്രസിഡണ്ട് കെ കെ ഫിലിപ്പ് കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സഹകരണ തൊഴിൽ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ജി . ജയപാല്‍, സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍, നിത്യോപയോഗ സാധനങ്ങളുടേയും പാചകവാതകത്തിന്റെയും, അനിയന്ത്രിത വിലക്കയറ്റം, വിദേശ കുത്തകകളുടെ കടന്നുകയറ്റം, ഹോട്ടല്‍-ടൂറിസം മേഖലയെ തകര്‍ക്കുന്ന പുതിയ അശാസ്ത്രീയ നിയമങ്ങള്‍ അനധികൃത വ്യാപാരം തുടങ്ങിയവ ഹോട്ടല്‍ വ്യവസായം നിലംപരിശാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ അവസരത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കു ന്നവര്‍ക്ക് താങ്ങും തണലുമായി മാറുകയാണ് 1964 ല്‍ സ്ഥാപിതമായ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, അംഗങ്ങള്‍ക്കായി വിവിധ സമരങ്ങള്‍ സംഘടിപ്പിച്ചും, ഗവണ്‍മെന്റു മായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയും അംഗങ്ങളുടെ ക്ഷേമത്തിനായ് ഒരു പരിധി വരെ പ്രശ്ന പരിഹാരം കണ്ടെത്തുവാന്‍ സംഘടനയ്ക്ക് സാധിച്ചു എന്നുള്ളത് ഈ സംഘടനയുടെ കെട്ടുറപ്പിന്റെ ഉത്തമ ഉദാഹരണമാണ്- ജില്ലാ സെക്രട്ടറി എൻ പ്രതീഷ് അറിയിച്ചു.

Top