ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി;മൃ​ത​ദേ​ഹം ത​റ​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു. യുവാവ് കേരളത്തിലേക്ക് രക്ഷപ്പെട്ടു .

ഷാർജ: യുഎഇയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്‍റെ തറയിൽ ഒളിപ്പിച്ചു. ഷാർജയിലെ വീട്ടിൽനിന്നാണ് ഇവരുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്പായിരുന്നു കൊലപാതകമെന്നാണു സൂചന. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വീടിന്‍റെ തറയ്ക്കടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് നായകളെ ഉപയോഗിച്ചാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് ഇവരെ കൊലപ്പെടുത്തി മൃതദേഹം തറയിൽ ഒളിപ്പിച്ചതാണെന്നു പോലീസ് കരുതുന്നു. മലയാളിയായ ഇയാൾ കേരളത്തിലേക്കു കടന്നതായി പോലീസ് സ്ഥിരീകരിച്ചു. വീടിന്‍റെ മുൻവശത്ത് വീട് വാടകയ്ക്കു നൽകും എന്ന ബോർഡ് തൂക്കിയശേഷമാണ് ഇയാൾ നാടുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. സഹോദരൻ എല്ലാ ദിവസവും കൊല്ലപ്പെട്ട യുവതിയുമായി സംസാരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യുവതി ഫോണ്‍ വിളികൾക്കു പ്രതികരിക്കാതായതോടെ ഇയാൾ കേരളത്തിൽനിന്നു ഷാർജയിലെത്തിയാണു പരാതി നൽകിയത്.

യുവതിയുടെ ഭർത്താവിനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരേ ഇന്‍റർപോൾ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതായി ഷാർജ പോലീസ് അറിയിച്ചു. സംശയത്തിന്‍റെ നിഴലിൽനിൽക്കുന്ന മലയാളിക്ക് മറ്റൊരു ഭാര്യകൂടിയുണ്ട്. കൊലപാതകത്തിനു മുന്പുതന്നെ ഇയാൾ ഈ സ്ത്രീയെയും രണ്ടു കുട്ടികളെയും കേരളത്തിലേക്ക് അയച്ചിരുന്നതായാണു പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.

Top