ട്രാക്കില്‍ വീണ കുഞ്ഞിന് പുതുജീവനേകി പൊലീസുകാർ; രാത്രി കരിങ്കല്‍ പാതയിലൂടെ ഓടിയ പോലീസുകാര്‍ക്ക് അഭിനന്ദന പ്രവാഹം

എറണാകുളം: ഏകദേശം ഒന്നരമണിക്കൂര്‍ മുമ്പ് കളമശ്ശേരിയിലൂടെ കടന്നു പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനാണ് റെയില്‍വേ ട്രാക്കിനടുത്തൂടെ ആ ഇരുട്ടത്ത് കരഞ്ഞു കൊണ്ട് നടന്നു പോകുന്ന കുഞ്ഞിനെ കണ്ട വിവരം കളമശ്ശേരി സ്റ്റേഷനിലേക്കറിയിച്ചത്. ഫോണ്‍ കോള്‍ കിട്ടിയ ഉടനെ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കുട്ടിയെ കണ്ടെന്നു പറയുന്ന സംഭവ സ്ഥലത്തേക്ക് ഓടിയെത്തി.

വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ആ ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുളള കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ആ കാക്കിധാരികള്‍ ഓടിയെത്തി. അവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആ റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അവര്‍ കണ്ടെത്തി. വേഗം കണ്ടെത്തിയെങ്കിലും കുഞ്ഞ് നല്ല അവശയായിരുന്നു . ആ കുഞ്ഞിനേയും വാരിയെടുത്ത് അതേ ഡയറക്ഷനില്‍ അരകിലോമീറ്ററോളം നടന്നപ്പോള്‍ കരഞ്ഞു കൊണ്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുന്ന അമ്മയേയും കൂട്ടരേയും കണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റെയില്‍വേ ട്രാക്കിലൂടെ ഇരുട്ടത്ത് കരഞ്ഞുകൊണ്ടു പോകുന്ന പിഞ്ചുകുഞ്ഞിനെ കണ്ടെത്തി അമ്മയുടെ കൈയ്യിലേല്‍പ്പിക്കുമ്പോള്‍ അധികൃതര്‍ക്ക് സംതൃപ്തിയും സന്തോഷവും.

സംഭവം നടക്കുന്നത് എറണാകുളം കളമശ്ശേരിയിലാണ്. എറണാകുളത്ത് കളമശ്ശേരിയില്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരാണ് കരഞ്ഞുകൊണ്ട് ചോരയൊലിപ്പിച്ച് നടന്നു പോകുന്ന കുഞ്ഞിനെ കണ്ടെത്തുന്നത്. ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കുട്ടിയെ തിരഞ്ഞിറങ്ങിയ റെയില്‍വേ പോലീസ് കുട്ടിയെ കണ്ടെത്തുന്നത് റെയില്‍വേ ട്രാക്കില്‍ നിന്ന്. ട്രയിനില്‍ നിന്നും കാല്‍ തെറ്റി ട്രാക്കില്‍ വീണ കുട്ടിയെ പൊലീസ് സാഹസികമായാണ് രക്ഷിച്ചത്.

ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കുട്ടി സംസാരിക്കാന്‍ പോലും കഴിയാതെ അവശനിലയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായി കുട്ടിവന്ന വഴിയില്‍ സഞ്ചരിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടിയെ അന്വേഷിച്ചിറങ്ങിയ കുട്ടിയുടെ അമ്മയെയും നാട്ടുകാരെയും പൊലീസ് കണ്ടെത്തുന്നത്.

കുട്ടിയെ കാണാതായെന്ന് മനസിലായതോടെ തിരഞ്ഞിറങ്ങിയെങ്കിലും കുട്ടി സഞ്ചരിച്ചതിന്റെ എതിര്‍ ദിശയിലാണ് അന്വേഷിച്ച് പോയത്. ഒരാഴ്ച മുമ്പ് കളമശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന ജീവനക്കാരിയാണ് അമ്മ. ട്രാക്കില്‍ വീണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

ഹോസ്പിറ്റലിലെ പ്രാഥമിക ചികല്‍സക്ക് ശേഷം വീട്ടിലേക്ക് മടങ്ങും നേരം ആ അമ്മ നിങ്ങളെയൊക്കെ ജീവിതത്തില്‍ മറക്കില്ല എന്നു പറഞ്ഞ് നിറ കണ്ണുകളോടെ ആ കാക്കിധാരികള്‍ക്ക് നേരെ ഒന്ന് കൈകൂപ്പി

Top