കേരളം അടിച്ചോടിച്ചു: കേന്ദ്രം കൈനീട്ടി സ്വീകരിച്ചു: ഈ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഇനി കേന്ദ്രത്തിൽ തിളങ്ങും

പൊളിറ്റിക്കൽ ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഒന്നിച്ചെതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ കേന്ദ്ര സർവീസിലേയ്ക്ക്. കോഴിക്കോട് മുൻ ജില്ലാ കളക്ടർ പ്രശാന്ത് നായറെന്ന കളക്ടർ ബ്രോയാണ് ഇപ്പോൾ കേന്ദ്ര സർവീസിലേയ്ക്കു പോകുന്നത്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തിന്റെ പഴ്‌സണൽ സെക്രട്ടറിയായാണ് ഇപ്പോൾ പ്രശാന്ത് നായർ ഡൽഹിയിലേയ്ക്കു തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
കോഴിക്കോട് കളക്ടറായിരിക്കെ തന്റെ ജനകീയമായ ഇടപെടലോടെയാണ് പ്രശാന്ത് നായർ കളക്ടർ ബ്രോ എന്ന പേര് വീണത്. ഓപ്പറേഷൻ സുലൈമാനി എന്ന പേരിൽ കോഴിക്കോടിനെ വിശപ്പില്ലാനഗരമാക്കാനുള്ള പദ്ധതി നടപ്പാക്കിയത് പ്രശാന്തായിരുന്നു. ജില്ലാ കളക്ടർ സ്ഥാനത്ത് രാഷ്ട്രീയമായ എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് പ്രശാന്തി്‌ന്റെ സ്ഥാനം തെറിച്ചത്.
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും എം.എൽഎയുമായ അൽഫോൺസ് കണ്ണന്താനത്തിന്റെ സെക്രട്ടറിയായി പ്രശാന്ത് നായർ എത്തുമെന്നു നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top