മലപ്പുറം: മലപ്പുറം കിളിനക്കോട് കിളിനക്കോട് പെൺകുട്ടികളെ അപമാനിച്ച യൂത്ത് ലീഗ് നേതാക്കൾ അടക്കം അഞ്ച് പേർ അറസ്‌റ്റിൽ. പെൺകുട്ടികളെ അധിക്ഷേപിച്ച് ഓഡിയോ, വീഡിയോ ക്ലിപ്പുകൾ ഇറക്കിയതിനാണ് അറസ്‌റ്റ്.സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ പരാതിയെ തുടർന്ന് ഐ.പി.സി 143, 147, 506, 149 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ പെൺകുട്ടികൾ സുഹൃത്തിന്റ കല്ല്യാണത്തിന് പങ്കെടുക്കാൻ എത്തിയപ്പോയാണ് കേസിനാസ്പദമായ സംഭവം. കല്ല്യാണവീട്ടിൽ ഇതരമതത്തിൽപ്പെട്ട യുവാക്കൾക്കൊപ്പം മുസ്ലിം പെൺകുട്ടികൾ സെൽഫിയെടുക്കുന്നതുകണ്ട നാട്ടുകാരായ സദാചാരവാദികൾ ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് തിരിച്ചുപോകും വഴി പെൺകുട്ടികൾ ഇതിനതിരെ സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.പിന്നീട്, ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പെൺകുട്ടികളുടെ ഫേസ്ബുക്ക് ലൈവിന് മറുപടിയെന്നവണ്ണം സോഷ്യൽ മീഡിയയിൽ വീഡിയോ അപ്ലോഡ് ചെയ്തവരാണ് പിടിയിലായത്.
നാല് ദിവസം മുന്പാണ് കേസിന് ആസ്പദമായ സംഭവം. തിരൂരങ്ങാടിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വേങ്ങരക്ക് സമീപത്തുള്ള കിളിനക്കോട് സുഹൃത്തിന്‍റെ കല്യാണത്തിനെത്തി. ഇതിനിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് സെല്‍ഫി എടുത്തു. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ബൈക്കില്‍ യാത്ര ചെയ്യാനും തുടങ്ങി. കിളിനക്കോട് സ്വദേശികളായ ഏതാനും യുവാക്കള്‍ ഇത് കണ്ട് സദാചാര പൊലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തു. കിളിനക്കോടുകാര്‍ക്ക് പഴഞ്ചന്‍ ചിന്താഗതിയാണെന്ന തരത്തില്‍ പെണ്‍കുട്ടികള്‍ ഫേസ് ബുക്ക് ലൈവിലും വന്നു. പെണ്‍കുട്ടികളെ തടഞ്ഞവര്‍ ഇതിന് പിന്നാലെ അവരെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സംഭവം വിവാദമായതോടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പെൺകുട്ടികളും യുവാക്കളും പരസ്പരം ക്ഷമ പറഞ്ഞ് വിഷയം അവസാനിപ്പിച്ചു. പക്ഷെ പിന്നാലെ യുവാക്കള്‍ പെൺകുട്ടികള്‍ മാപ്പുപറഞ്ഞെന്ന വിധത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പെൺകുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളുമിട്ടവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ആ വീഡിയോ പെട്ടെന്ന് തന്നെ വെെറലായി. ‘ഇവിടെയുള്ളവർ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഞങ്ങൾക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ട വന്നു. കിളിനക്കോട് വരുന്നവരൊക്കെ കൈയ്യിൽ ഒരു എമർജൻസി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്’. തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. വിഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ശക്തമായ സെെബർ ആക്രമണമാണ് പെൺകുട്ടികൾ നേരിട്ടത്. കിളിനക്കോട് നാടിനെയും നാട്ടുകാരെയും അപമാനിച്ചു എന്നാരോപിച്ച് യുവാക്കൾ രംഗത്തെത്തുകയായിരുന്നു.


