അന്ന് അച്ഛൻ കള്ളനെന്നു പറഞ്ഞു: നാളെ അത് തിരുത്തിപ്പറയിക്കും: അച്ഛനു വേണ്ടി പി.ശ്രീരാമകൃഷ്ണനെ വിളിച്ചു വരുത്തി ജോസ് കെ.മാണിയുടെ പ്രതികാരം: കെ.എം മാണിയുടെ പൂർണകായ പ്രതിമ നാളെ പി.ശ്രീരാമകൃഷ്ണൻ അനാഛാദനം ചെയ്യും

കോട്ടയം: അഞ്ചു വർഷം മുൻപ് കെ.എം മാണിയെ കള്ളനെന്നു വിളിച്ച്, നിയമസഭയിലെ സ്പീക്കറുടെ ഡയസ് ഉന്തി മറിച്ചിട്ട അതേ പി.ശ്രീരാമകൃഷ്ണനെ കെ.എം മാണിയുടെ പ്രതിമ അനാഛാദനം ചെയ്യാൻ വിളിച്ചു വരുത്തി ജോസ് കെ.മാണിയുടെ പ്രതികാരം.

കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെയും കെ.എം.മാണി ഫണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലായിൽ സ്ഥാപിക്കുന്ന കെ.എം മാണിയുടെ പൂർണകായ പ്രതിമ അനാഛാദനം ചെയ്യാൻ തന്റെ അച്ഛനെ കള്ളനെന്നു വിളിച്ച് നിയമസഭയിൽ ഏറ്റവും വലിയ അഴിഞ്ഞാട്ടം നടത്തിയ ആളെ തന്നെയാണ് ജോസ് കെ.മാണി വിളിച്ചു വരുത്തിയിരിക്കുന്നത്. പി.ശ്രീരാമകൃഷ്ണനെ തന്നെ വിളിച്ചു വരുത്തുന്നതോടെയാണ് ഇപ്പോൾ ജോസ് കെ.മാണിയുടെ പ്രതികാരം പൂർത്തിയാകുന്നത്.

നിലവിലെ സാഹചര്യത്തിൽ ജോസ് കെ.മാണി വിചാരിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയനെ വരെ വേണമെങ്കിൽ പാലായിൽ എത്തിക്കാമായിരുന്നു. എന്നാൽ, ഇതിന് ശ്രമിക്കാതെ അദ്ദേഹം ക്ഷണിച്ചു വരുത്തിയത് തന്റെ പിതാവിന്റെ ബജറ്റ് അവതരണം തടസപ്പെടുത്താൻ ഏറ്റവും ശക്തമായി ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത പി.ശ്രീരാമകൃഷ്ണനെ തന്നെയാണ്.

അന്ന് കെ.എം മാണിയെ കള്ളനെന്നു വിളിച്ച, ബജറ്റ് അവതരണം തടസപ്പെടുത്തിയ പി.ശ്രീരാമകൃഷ്ണനെ തന്നെ വിളിച്ചു വരുത്തിയാണ് ഇപ്പോൾ പാലായിൽ പൂർത്തിയായ കെ.എം മാണിയുടെ പൂർണകായ പ്രതിമ ഇപ്പോൾ ജോസ് കെ.മാണി അനാച്ഛാദനം ചെയ്യിക്കുന്നത്. ഇതിലും വലിയൊരു രാഷ്ട്രീയ പ്രതികാരം കേരളം ഇതിനു മുൻപ് കണ്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

ഇന്നു ചേരുന്ന സമ്മേളനത്തിൽ പ്രതിമ അനാഛാദനത്തിനായി പാലാ സഹായ മെത്രാൻ ജേക്കബ് മുരിക്കൻ പിതാവിന്റെ അധ്യക്ഷതയിൽ കൂടുന്ന അനാഛാദന ചടങ്ങ് നിയമസഭാ സ്പീക്കർ ശ്രീരാമകൃഷണൻ നിർവ്വഹിക്കും. ചടങ്ങിൽ ആ മുഖപ്രസംഗം ജോസ് കെ.മാണി നിർവ്വഹിക്കും. അനുഗ്രഹ പ്രഭാഷണം ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിക്കും ആശംസകൾ നേർന്ന് തോമസ് ചാഴികാടൻ എം.പി. റോഷി അഗസ്റ്റ്യൻ എം.എൽ.എ പ്രൊഫ ജയരാജ് എം എൽ.എപ്രൊഫ.വി.ജെ പാപ്പു ആന്റോ ജോസ് പടിഞ്ഞാറേക്കര സി.പി ചന്ദ്രൻ നായർ പി.ജി അനിൽകുമാർ എന്നിവർ പ്രസംഗിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക . ബിജു കുന്നേ പറമ്പിൽ വിജയ് മരേട്ട് സന്തോഷ് കമ്പകത്തുങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

ബാർ കോഴക്കേസ് കത്തി നിന്ന 2015 മാർച്ചിലാണ് കെ.എം മാണി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ എത്തുന്നത്. കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് പി.ശ്രീരാമകൃഷ്ണനും പ്രതിപക്ഷത്തെ മറ്റ് സി.പി.എം നേതാക്കളും നിയമസഭയിൽ അഴിഞ്ഞാടിയത്. നിയമസഭയിൽ ഇവർ നടത്തിയ ഇടപെടലിലൂടെ സഭയുടെ വസ്തുക്കൾ തകർക്കുകയും, സ്പീക്കറുടെ കസേര അടക്കം മറിച്ചിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവയ്ക്കുക വരെ ചെയ്തു. ഇതോടെയാണ് സി.പി.എമ്മും കെ.എം മാണിയും കേരള കോൺഗ്രസും ഏറെ അകന്നു പോയത്.

Top