കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ ഇൻസ്പിറേഷൻ പെയിന്റിംങ് എക്‌സിബിഷന് തുടക്കമായി; പ്രദർശിപ്പിച്ചിരിക്കുന്നത്. 50 ഓളം ചിത്രങ്ങൾ

കോട്ടയം: ക്യാൻവാസ് ആർട്ട്ഗ്രൂപ്പിന്റ നേതൃത്വത്തിൽ കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗ്യാലറിയിൽ വച്ച് ഫെബ്രുവരി പതിമൂന്നാം തീയതി ഇൻസ്പിരേഷൻ എന്ന പെയിന്റിങ് എക്‌സിബിഷന് തുടക്കമായി. 25 ആർട്ടിസ്റ്റുകളുടെ 50 പെയിന്റിങ്ങുകളാണ് പ്രദർശനത്തിനുള്ളത് ശാന്ത തുളസീധരൻ ഉദ്ഘാടനം നിർവഹിച്ചു. ഈ എക്‌സിബിഷൻ ക്യു റേറ്റ് ചെയ്തിരിക്കുന്നത് ചിത്രകാരിയും ക്യു റേറ്ററുമായ പ്രിയ ശ്രീലത ആണ്. പ്രമുഖ ചിത്രകാരന്മാരുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പോലീസ് ഓഫീസറും ആർട്ടിസ്റ്റും ആയ രാജേഷ് മണിമലയുടെ ലൈവ് ഡെമോൺസ്‌ട്രേഷനും ഉണ്ടായിരുന്നു എക്‌സിബിഷൻ 19ന് സമാപിക്കും പ്രദർശനത്തോടൊപ്പം പെയിന്റിങ് കളുടെ വില്പനയും ഉണ്ടായിരിക്കുന്നതാണ്.

Top