തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചൃ. നാട്ടുകാര്‍ ഉടന്‍തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി.
തൃശൂര്‍-കോട്ടയം സൂപ്പര്‍ ഫാസ്റ്റിനാണ് തീപിടിച്ചത്. പുകയുയരുന്നത് യാത്രക്കാരിലൊരാള്‍ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഡ്രൈവര്‍ ഇരിക്കുന്ന മുന്‍ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. യാത്രക്കാരെ ഉടന്‍തന്നെ മാറ്റുകയും തീയണയ്ക്കുകയുമായിരുന്നു.
30 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍നിന്ന് ഫയര്‍ എക്‌സ്റ്റിംഗ്വിഷര്‍ എത്തിച്ച് തീയണയ്ക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.


