യുഡിഎഫ് തോമസ് ചാണ്ടിക്കു കൂട്ടുനിൽക്കുന്നു; കുമ്മനം

കൈയേറ്റ ആരോപണം നേരിട്ടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കു യുഡിഎഫ് കൂട്ടുനിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. യുഎഡിഎഫിന്‍റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതൽ കൈയേറ്റം നടത്തിയിരിക്കുന്നത്. യുഡിഎഫിലെ ചില നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കുമ്മനം ആരോപിച്ചു. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തോമസ് ചാണ്ടി അഴിമതിയുടെ ഘോഷയാത്രയാണ് നടത്തിയത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

Top