കുതിരവട്ടത്തുനിന്ന് യുവതി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഓട് പൊളിച്ച് 17 വയസുകാരി ചാടിപ്പോയി. അഞ്ചാം വാര്‍ഡിലെ അന്തേവാസിയാണു ചാടിപ്പോയത്. രാവിലെയാണ് സുരക്ഷാ ജീവനക്കാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പോലീസിനെ അറിയിച്ചു.

ഉയരം കുറഞ്ഞ മേല്‍ക്കൂരയിലേക്ക് ഗ്രില്‍ വഴി കയറിയാണ് യുവതി ഓട് പൊളിച്ചു പുറത്തുകടന്നത്. ഒരാഴ്ചയ്ക്കിടെ നാലാമത്തെ അന്തേവാസിയാണ് ഇവിടെനിന്നു ചാടിപ്പോകുന്നത്. ശനിയാഴക്ക രാവിലെ ഒരു യുവാവ് ചാടിപ്പോയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top