വീട്ടമ്മയെ പൊതുവേദിയില്‍ അവഹേളിച്ചു. റിമി ടോമിക്ക് എതിരേ കേസുമായി വീട്ടമ്മ കോടതിയില്‍

കോഴിക്കോട് :ഗായിക റിമി ട്യ്യൊമിക്ക് എട്ടിന്റെ പണി വരുന്നു.വിധവയായ വീട്ടമ്മയെ ഗാനമേളയ്ക്കിടെ അവഹേളിച്ചുവെന്ന പരാതിയില്‍ പിന്നണി ഗായിക റിമി ടോമിക്ക് വക്കില്‍ നോട്ടീസും കോടതി വ്യവഹാരവും വരുന്നു. തുവ്വൂര്‍ സ്വദേശിനിയായ 55കാരി വിധവയായ സ്ത്രിയാണ് അഭിഭാഷകനായ എപി മുഹമ്മദ് ഇസ്മയില്‍ മുഖേന വക്കില്‍ നോട്ടിസ് അയച്ചത്.

Also Read :അമേരിക്കന്‍ കോടീശ്വരന്‍ ബ്ലുഫിലിം കണ്ടു നായികയോട് പ്രണയം., അന്വേഷിച്ച് കണ്ടുപിടിച്ച് കല്യാണംകഴിച്ചു …ഫോട്ടോസ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ജനുവരി 12ന് മലപ്പുറം നിലമ്പൂര്‍ മഹോത്സവത്തിനോട് അനുബന്ധിച്ച് റിമി ടോമിയും സംഘവും അവതരിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഭവം. വേദിയിലേക്ക് വിളിച്ച്‌വരുത്തിയ സ്ത്രിയെ നിലമ്പൂരിന്റെ സരിത നായരെന്നാണ് റിമി ടോമി വിശേഷിപ്പിച്ചത്.rimi-tomy-cry പരിചയമില്ലാത്ത ആളോടൊപ്പം നൃത്തം ചെയ്യുവാനും നിര്‍ബന്ധിച്ചു. ഒടുവില്‍ പരിപാടിയുടെ സ്‌പോണ്‍സറെ വേദിയിലേക്ക് വിളിച്ച് സ്ത്രിക്ക് 2 പവന്റെ കമ്മല്‍ നല്‍കുവാനും പറഞ്ഞു.

എന്നാല്‍ വാഗ്ദാനം ചെയ്ത സമ്മാനം ലഭിക്കാതിരിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തതോടെയാണ് സ്ത്രി പരാതിയുമായി കോടതിയെ സമീപിച്ചത്. സരിത നായരോട് ഉപമിച്ചത് മാനസികമായി ഒരുപാട് വിഷമങ്ങളുണ്ടാക്കിയെന്ന് വക്കീല്‍ നോട്ടിസില്‍ പറയുന്നു. നോട്ടീസ് കൈപറ്റി 15 ദിവസത്തിനകം പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും പരസ്യമായി ഖേദപ്രകടനം നടത്തുകയും ചെയ്യണമെന്നും വക്കില്‍നോട്ടിസില്‍ പറയുന്നു.

Top