കൊച്ചി: കേരളത്തിൽ കോൺഗ്രസ് സമ്പൂർണ്ണ തകർച്ചയിലേക്ക് തന്നെ .എല്ലാ സർവേകളും ഇടതുപക്ഷത്തിന്റെ തുടർ ഭരണമാണ് പ്രവചിക്കുന്നത് .ഇന്ന് ഏഷ്യാനെത്തിന്റെ രണ്ടാമത്തെ സർവേയും ഇടതുപക്ഷത്തിന് തുടര്ഭരണം പ്രവചിക്കുന്നു .അതേപോലെ തന്നെ കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് ട്വന്റിഫോര്‍ മെഗാ പ്രീപോള്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 76 സീറ്റ് നേടാനാണ് സാധ്യത. എല്‍ഡിഎഫ്- 76, യുഡിഎഫ്- 46, എന്‍ഡിഎ- 1 എന്നിങ്ങനെയാണ് സര്‍വേ പ്രവചിച്ചിരിക്കുന്നത്. കൂടാതെ 17 ഇടങ്ങളില്‍ ഫലം പ്രവചനാതീതമാണെന്നും സര്‍വേ ഫലം പറയുന്നു.
12 കെ വിസ്താര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ട്വന്റിഫോര്‍ സര്‍വേ ഫലങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്ന് ഇടത്ത് എല്‍ഡിഎഫും രണ്ട് ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കണ്ണൂരിലെ 12 ല്‍ ഒന്‍പതും ഇടത്തേക്ക് തന്നെയായിരിക്കുമെന്നാണ് സര്‍വേ മുന്നോട്ടുവയ്ക്കുന്ന പ്രവചനം.
വയനാട്ടില്‍ രണ്ടിത്ത് എല്‍ഡിഎഫിനും ഒരിടത്ത് യുഡിഎഫിനുമാണ് മുന്‍തൂക്കം. മലപ്പുറത്തെ ലീഗ് കോട്ടകളില്‍ ഇടതുപക്ഷത്തിന് ഇത്തവണയും ഇളക്കമുണ്ടാക്കാനാവില്ലെന്നാണ് അഭിപ്രായസര്‍വേ നല്‍കുന്ന സുചന. ജില്ലയിലെ 16 സീറ്റുകളില്‍ 12 ഉം യുഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍, നാല് ഇടത്ത് ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം.
Also Read :എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസും അനൂപും വി.ഡി സതീശനും തോൽവിയിലേക്ക്.
Also read:എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസ് അനൂപും
വിഡി സതീശനും തോൽവിയിലേക്ക്.
You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.
കോഴിക്കോട്ട് 9 സീറ്റ് എല്‍ഡിഎഫിനും 3 സീറ്റ് യുഡിഎഫിനും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. തൃശൂരില്‍ എല്‍ഡിഎഫിന് പത്ത് സീറ്റ് ലഭിക്കും. എറണാകുളത്ത് യുഡിഎഫ് ഒന്‍പത് സീറ്റുകളില്‍ മുന്നേറുമെന്നും സര്‍വേ കണക്കുകള്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴയുടെ ചിത്രത്തില്‍ എല്‍ഡിഎഫിന് 5 സീറ്റും യുഡിഎഫിന് 2 സീറ്റുമാണുള്ളത്. കോട്ടയത്ത് എല്‍ഡിഎഫിനും യുഡിഎഫിനും നാല് സീറ്റും വീതം കിട്ടുമെന്നും സര്‍വേ. ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റുകള്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.
Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.
പത്തനംതിട്ട ജില്ലയില്‍ 3 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് സര്‍വേ കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊല്ലം ജില്ലയിലെ മണ്ഡലങ്ങളില്‍ 7 എണ്ണം എല്‍ഡിഎഫിനും 3 എണ്ണം യുഡിഎഫിനും മേല്‍ക്കൈ ഉണ്ടാകുമെന്നും സര്‍വേ ഫലം. തിരുവനന്തപുരത്ത് എല്‍ഡിഎഫിന് ഒന്‍പത് സീറ്റും യുഡിഎഫിന് മൂന്നും എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് സര്‍വേ പ്രവചനം.