സുനിൽ പി ഇളയിടത്തിന് ആർഎസ്എസ്സ് വധഭീഷണി; കണ്ടാല്‍ കല്ലെറിഞ്ഞു കൊല്ലാൻ ആഹ്വാനം

തിരുവനന്തപുരം: പ്രഭാഷകനായ സുനിൽ പി ഇളയിടത്തിന് ആര്‍ എസ്എസ്സിന്‍റെ വധഭീഷണി.പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുനിൽ പി ഇളയടത്തെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.ഹിന്ദു സമൂഹത്തിന് എതിരെ സംസാരിച്ചാൽ കൊന്ന് കളയുമെന്നാണ് ഭീഷണി.ശ്രീ വിഷ്ണു എന്ന ആര്‍എസ് എസ് പ്രവർത്തകനാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വധഭീഷണി മുഴക്കിയത് എന്നാൽ വധഭീഷണി പോസ്റ്റ് ഇപ്പോഴും നില നില്‍ക്കുന്നുണ്ട് .SCREEN SUNIL P ILAYIDAM

ഫെയ്സ്ബുക്കിൽ തുടർച്ചയായി സംഘപരിവാർ അനുകൂല പ്രചാരണം നടത്തുന്ന അടൂർ സ്വദേശിയായ ശ്രീവിഷ്ണു എന്നയാളാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്. സുദർശനം എന്ന സംഘപരിവാർ അനുകൂല ഫെയ്സ്ബുക്ക് പേജിൽ സുനിൽ പി ഇളയിടത്തിനെതിരായി പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയർ ചെയ്തതിനു ശേഷമാണ് ഇയാളുടെ ഭീഷണി.ശബരിമല സ്ത്രീ പ്രവേശനത്തിൽ സുനിൽ പി ഇളയിടം സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിരന്തരം പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതാണ് ഇയാളുടെ പ്രകോപനത്തിന് കാരണമായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top