മധു കൊലക്കേസ് ഇന്ന് കോടതി പരിഗണിക്കും

പാലക്കാട്: അട്ടപ്പാടി മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഇന്ന് പരിഗണിക്കുമ്പോള്‍ പുതിയ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകും.

സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനും അഡീഷണല്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോനും ഇന്ന് കോടതിയില്‍ ഹാജരാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞമാസം കോടതി കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ ഇല്ലാതിരുന്നത് ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് പുതിയ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചത്. 2018 ഫെബ്രുവരി 22നായിരുന്നു സംഭവം.

Top