അമ്മായി അമ്മ മരിച്ചപ്പോള്‍ സന്തോഷിച്ചു; മരുമകളെ ഭര്‍ത്താവ് കൊന്നു

മുംബൈ: അമ്മായിഅമ്മ മരിച്ചപ്പോള്‍ സന്തോഷിച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. ശുഭാംഗി ലോഖണ്ഡെ(35)യാണ് ഭര്‍ത്താവിനാല്‍ കൊലചെയ്യപ്പെടുന്നത്. 70വയസ്സുകാരിയായ മാലതി ലോഖണ്ഡെയുടെ മരണത്തില്‍ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചെന്ന് ഭര്‍ത്താവ് സന്ദീപ് ലോഖണ്ഡെയ്ക്ക് തോന്നിയെന്നും ഇത് കൊലപാതകത്തിലേക്ക് വഴിവെച്ചെന്നുമാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

ശനിയാഴ്ച അപാറ്റ്നഗറിലെ വസതിയിലെ രണ്ടാം നിലയില്‍ നിന്ന് സന്ദീപ് ശുഭാംഗിയെ താഴേക്ക് തള്ളിയിടുകയായിരുന്നു. പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദുഃഖിതയായ മരുമകള്‍ രണ്ടാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു മാധ്യമങ്ങളെല്ലാം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഈ സാധ്യതയില്‍ സംശയം തോന്നിയ പോലീസ് സന്ദീപിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്.

‘അമ്മ മരിച്ച ശനിയാഴ്ച ശുഭാംഗി സന്തോഷവതിയായിരുന്നു. ഉള്ളിലെ വികാരം മുഴുവന്‍ അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഈ പെരുമാറ്റം സന്ദീപിനെ കോപാകുലനാക്കി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്’, പോലീസ് പറയുന്നു.

Latest
Widgets Magazine