ഭാര്യയുമായി ലൈംഗിക ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ വെട്ടിക്കൊന്നു

ചെന്നൈ: ഭാര്യയുമായി ലൈംഗിക ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ വെട്ടിക്കൊന്നു. ദാരുണ സംഭവം തമിഴ്നാട്ടിലെ സെന്തമിഴ് ഗ്രാമത്തില്‍. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്ത് താമസിക്കുന്ന ശക്തിവേല്‍ (50) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മകന്‍ സതീഷ് (22) നെയാണ് വെട്ടി കൊലപ്പെടുത്തിയത്. അമ്മയ്ക്കും സഹോദരിക്കും മുന്നിലിട്ടാണ് സതീഷിനെ ശക്തിവേല്‍ ആക്രമിച്ചത്. തടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരെയും ആക്രമിക്കുകയായിരുന്നു.

സതീഷിനും അമ്മയ്ക്കും ഇടയില്‍ അരുതാത്ത ബന്ധമുണ്ടെന്ന് ശക്തിവേലിന് സംശയം തോന്നിയിരുന്നു. ഇത് പിന്നീട് വലിയ തോതിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. ഭാര്യയുടെ മേല്‍ തോന്നിയ ഈ സംശയം അച്ഛനും മകനും ഇടയില്‍ തീരാത്ത പക വളര്‍ത്തി. ഇരുവരും തമ്മില്‍ വാക്കേറ്റവും പതിവായിരുന്നു. സ്ഥിരം മദ്യപിച്ചെത്തി തമ്മില്‍ തല്ലും പതിവായിരുന്നു. ഇത് പിന്നീട് മകന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശക്തിവേല്‍ സംഭവദിവസം വെട്ടുകത്തിയുമായെത്തി സതീഷിനെ തെരുതെരെ വെട്ടി. അമ്മയും സഹോദരിയും തടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരും ആക്രമിക്കപ്പെട്ടു. സംഭവശേഷം ശക്തിവേല്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് സതീഷിനെ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശക്തിവേലിനെതിരെ റോയല്‍ നഗര്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തു. ശക്തിവേല്‍ പെയിന്റിങ് തൊഴിലാളിയാണ്. സതീഷ് ടൈപ്പിസ്റ്റാണ്.

Top