മഞ്ജുവാര്യരെ ചൊല്ലി മലയാള സിനിമയില്‍ സുപ്പര്‍താര യുദ്ധം; മഞ്ജുവിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി കൂടുതല്‍ ചിത്രങ്ങളില്‍ നായികയാക്കി മോഹന്‍ലാലും

കൊച്ചി: ദിലീപ് മഞ്ജുവാര്യര്‍ യുദ്ധം മലയാള സിനിമയിലെ സൂപ്പര്‍ താര പോരിലേയ്ക്ക്. തിനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ മുംബൈ ആസ്ഥാനമായ പരസ്യക്കമ്പനിയാണെന്ന് ദിലീപിന്റെ ആരോപണങ്ങളും തുടര്‍ വിവാദങ്ങളമാണ് മലയാളി സിനിമയില്‍ പുതിയ കലാപ കൊടി ഉയര്‍ത്തുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലെത്തിയ മഞ്ജുവിന് എല്ലാം സഹായവും ചെയ്തത് ദിലീപ് ആരോപണം ഉന്നയിച്ച പരസ്യ കമ്പനിയായിരുന്നു.

നിരവധി പരസ്യ ചിത്രങ്ങളിലും പിന്നീട് സിനിമകളിലും സജീവമായത് ഈ പരസ്യകമ്പനിയുടെ മേധാവിയുടെ സഹായത്തോടെയായിരുന്നു. സൂപ്പര്‍ താര സിനിമകളില്‍ മഞ്ജുവിനെ അഭിനിയിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും മോഹന്‍ലാല്‍ സിനിമകളില്‍ മാത്രമാണ് മഞ്ജു അഭിനയിച്ചത്. നിരവധി തിരക്കഥകള്‍ മഞജുവിനെ നായികയാക്കി മമ്മൂട്ടിക്കരികെ എത്തിയെങ്കിലും മഞ്ജുവുമായി സഹകരിക്കില്ലെന്ന നിലപാടാണ് മമ്മൂട്ടിയെടുത്തത്. ഇതോടെ ദിലീപ് ലാലുമായി കടുത്ത അകല്‍ച്ചയിലായിരുന്നു. ദിലീപ് ആരോപണമുന്നയിച്ച പരസ്യകമ്പനിയുടെ തലവന്‍ സംവിധായകനാകുന്ന പുതിയ ചിത്രത്തില്‍ ലാലും മഞ്ജുവുമാണ് താരങ്ങള്‍. മഞ്ജുവാര്യരെ എല്ലാ തരത്തിലും സഹായിക്കുന്ന കമ്പനിയെക്കെതിരയാണ് ദിലീപ് കടുത്ത ആരോപണങ്ങല്‍ ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഈ പരസ്യ കമ്പനിയാണെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിനയരംഗത്തേക്ക് മടങ്ങാനുള്ള മഞ്ജു വാര്യരുടെ തീരുമാനമാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്ന റിപ്പോര്‍ട്ട് വന്ന അവസരത്തില്‍ തന്നെ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജുവിനെ നായികയാക്കിയത് ദിലീപിനെ വിഷമിപ്പിച്ചിരുന്നുവെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ പറയുന്നത്. താന്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ ഭാഗത്ത് നിന്ന് അത്തരം ഒരു നടപടി ദിലീപ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലത്രെ.

എന്നാല്‍ മമ്മുട്ടിയുടെ പല സിനിമകളിലും മഞ്ജു വാര്യരെ നായികയാക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അത് മനപൂര്‍വ്വം ഒഴിവാക്കുന്ന സമീപനമാണ് മമ്മൂട്ടി സ്വീകരിച്ചിരുന്നത്. ദിലീപിനോടുള്ള വ്യക്തിപരമായ അടുപ്പം മൂലമായിരുന്നു ഇത്.ഇപ്പോള്‍ വീണ്ടും ഒരു ഇടവേളക്ക് ശേഷം മോഹന്‍ലാലിന്റെ രണ്ടു സിനിമകളിലാണ് ഒരേ സമയം നായികയായി മഞ്ജുവാര്യര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വില്ലനും ‘പരസ്യ സംവിധായകന്‍ ശ്രീകുമാരമേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയനു ‘മാണത്. എന്നാല്‍ മമ്മൂട്ടി വ്യക്തമായി ദിലീപിനെ പിന്തുണച്ച് മഞ്ജുവാര്യര്‍ ചി്ര്രതങ്ങളില്‍ അഭിനയിക്കില്ലെന്ന് കടുത്ത നിലപാടെടുക്കയും മോഹല്‍ ലാല്‍ തുടര്‍ച്ചയായി ചിത്രങ്ങളില്‍ നായികയാക്കുകയും ചെയ്യുന്നതാണ് പുതിയ യുദ്ദതിന് വഴിതുറന്നിരിക്കുന്നത്.

Top