കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ അവകാശ വാദങ്ങളുന്നയിച്ച് മലയാളത്തിലെ പ്രമുഖ ചാനലുകള്‍ രംഗത്തെത്തി. മാര്‍ത്താണ്ഡം കായല്‍ കയ്യേറിയ മന്ത്രിയുടെ രാജിക്ക് വഴിവെച്ചത് തങ്ങളുടെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നാണ് ചാനലുകളുടെ വാദം. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ കയ്യേറ്റം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് നിരന്തരം വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്നത്. വാര്‍ത്തയുടെ പേരില്‍ ചാനല്‍ ഓഫീസിനെതിരെയും ഏഷ്യാനെറ്റ് ലേഖകനെതിരെയും ആക്രമണവും ഉണ്ടായി. തോമസ് ചാണ്ടിക്കെതിരായ വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ ചെയ്തത തങ്ങളാണ് മന്ത്രിയുടെ രാജിക്കു പിന്നിലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അവകാശ വാദം. എന്നാല്‍ ഏഷ്യാനെറ്റിന്റെ അവകാശ വാദത്തെ പിന്തള്ളിക്കൊണ്ടാണ് മാതൃഭൂമി ന്യൂസ് രംഗത്തെത്തിയത്. കായല്‍ വിഷയത്തില്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കിയതും പ്രധാനപ്പെട്ട വാര്‍ത്തകള്‍ പ്രേക്ഷകരില്‍ ആദ്യം എത്തിച്ചതും തങ്ങളാണെന്ന് മാതൃഭൂമിയും അവകാശപ്പെടുന്നു.


