ചായ ചൂടാക്കി നൽകിയില്ല; വിഷു ദിനത്തിൽ അമ്മയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു

ഇരിങ്ങാലക്കുട: ചായ ചൂടാക്കി നല്കാത്തതിലുള്ള പക മകൻ തീർത്തത് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ‘അമ്മ 50 ശതമാനം പൊള്ളലുമായി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലും.സംഭവത്തില്‍ മകന്‍ വിഷ്‌ണു (24)വിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.

തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 11നാണ്‌ നാടിനെ ഞെട്ടിച്ച കൊലപാതക ശ്രമം നടന്നത്‌. വെസ്‌റ്റ്‌ കോമ്പാറ കൈപ്പിള്ളി വീട്ടില്‍ ലീല(53) പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെറുപ്പത്തിലെ അച്‌ഛന്‍ നഷ്‌ടപ്പെട്ട വിഷ്‌ണു ലഹരിക്കടിമപ്പെട്ട്‌ പതിവായി അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു.

ആറുമാസം മുന്‍പ്‌ അപകടത്തില്‍ ഗുരുതരാവസ്‌ഥയിലായ വിഷ്‌ണുവിനെ ലീലയാണ്‌ കൂലിപ്പണി ചെയ്‌തും മറ്റുള്ളവരുടെ സഹായം കൊണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നത്‌. ഈ അപകടത്തില്‍ വിഷ്‌ണുവിന്റെ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടിട്ടുണ്ട്‌.വിവിധ തരം ലഹരിക്കടിമയാണ് പ്രതി. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Top