പിതാവുമായി മകള്‍ ലൈംഗികബന്ധം …അമ്മ 16കാരിയായ മകളെ ക്രൂരമായി കൊന്നു

കൊച്ചി:പിതാവുമായി മകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് അമ്മ 16കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. 36കാരിയായ അമ്മയെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് നാലിന് നവി മുംബൈയിലാണ് സംഭവം ഉണ്ടായത്.സ്ത്രീയുടെ ഭര്‍ത്താവും മകളുമായുളള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പറയുന്നു. സംഭവം നടന്ന ദിവസം പിതാവ് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മകള്‍ കിടക്കയില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. മകള്‍ ഉറക്കത്തിലാണെന്നാണ് സ്ത്രീ അറിയിച്ചത്. വളരെ നേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ നോക്കിയപ്പോഴാണ് മകള്‍ മരിച്ചതായി മനസിലായത്.

പിന്നീട് ഇയാള്‍ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് മകളെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തിയത്. പെണ്‍കുട്ടി കുറച്ചു കാലമായി അമ്മയുടെ പീഡനത്തിനിരയായിരുന്നുവെന്ന് കുട്ടിയുടെ സഹപാഠികള്‍ പറയുന്നു. പിതാവുമായി ലൈംഗിക ബന്ധമാരോപിച്ചായിരുന്നു പ്രധാനമായും പീഡനം. ഇതുകാരണം പിതാവിനേയോ മകളെയോ കൊലപ്പെടുത്തുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ പെണ്‍കുട്ടി ഫിനോയില്‍ കുടിച്ചും ടെറസിന്റെ മുകളില്‍ നിന്നും ചാടാന്‍ നോക്കിയും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവതിയെ മാര്‍ച്ച് 27 വരെ കസ്റ്റഡിയില്‍ വിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top