കുട്ടിക്കൂട്ടത്തിന്റെ ആഘോഷക്കോട്ടകെട്ടാനൊരുങ്ങി മൗണ്ട് കാർമ്മൽ സ്‌കൂൾ; ഒവി ഗ്രൂപ്പിന്റെ കിഡ്‌സ് ഫാഷൻ ഷോയുടെ ആദ്യ ഘട്ട ഗ്രൂമിങ്ങ് ഫെബ്രുവരി 12 ഞായറാഴ്ച രാവിലെ മൗണ്ട് കാർമ്മൽ സ്‌കൂളിൽ

കോട്ടയം: കുട്ടിക്കൂട്ടത്തിന്റെ ആഘോഷക്കോട്ട കെട്ടാനൊരുങ്ങി കോട്ടയം. കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും ചേർന്ന് ഒരുക്കുന്ന കിഡ്സ് ഫാഷൻ ഷോയുടെ ആദ്യഘട്ട ഗ്രൂമിങ് ഫെബ്രുവരി 12 ഞായറാഴ്ച നടക്കും. 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് കിഡ്സ് ഫാഷൻ ഷോ നടക്കുക.

ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

3 മുതൽ 10വയസ്സുവരെപ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
3വയസ് – 6വയസ്, 7വയസ് – 10 വയസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്.
ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ അവസരം ലഭിക്കും.
ഷോയിലേക്കുള്ള രെജിസ്ട്രേഷൻ ഗൂഗിൾ ഫോം മുഖേന ഫെബ്രുവരി 10 മുതൽ ആരംഭിക്കും. ഗ്രൂമിംഗ് സെഷന്റെ ആദ്യദിനമായ ഫെബ്രുവരി 12 ന് സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ- 9895333475, 8848096422

Top