ഭർത്താക്കൻമാരെയും കുട്ടികളെയും കൊന്ന് ഭാര്യമാരെ ലൈംഗിക അടിമകളാക്കി: ഐ.എസിന്റെ ക്രൂരത മലയാളികളോട്; ദൈവരാജ്യം തേടി പോയവർ ഐ.എസിന്റെ ഇരുണ്ട തെരുവിലെ തടവറയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂരിൽ നിന്നുള്ള പത്തംഗ കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും കുട്ടികളെയും കൊലപ്പെടുത്തി സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കിയതായി റിപ്പോർട്ട്. സഹോദരിമാരായ സ്ത്രീകളെയാണ് ഐ.എസ് ഭർത്താക്കന്മാരെ കൊലപ്പെടുത്തിയ ശേഷം ഐ.എസ് ലൈംഗിക അടിമകളാക്കി മാറ്റിയെതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് നേതാക്കളായ ടി.വി ഷെമീർ, അൻവർ ഷെമീറിന്റെ മക്കളായ സഫ് വാൻ, സൽമാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന ലഭിക്കുന്നത്. ഇരുവരുടെയും ഭാര്യമാരായ സഹോദരിമാരെ ഐ.എസ് ലൈംഗിക അടിമയാക്കിയതായും റിപ്പോർട്ടുണ്ട്. ഷെമീറും, അൻവറും ഭാര്യമാരും മക്കളും അടക്കം പത്തു പേരാണ് കണ്ണൂരിൽ നിന്നും ഐ.എസിൽ ചേരാൻ പുറപ്പെട്ടത്. ഇവരുടെ മരണമാണ് ഇപ്പോൾ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബർ 19 ന് ശേഷമാണ് ഇവരെ കാണാതായതെന്നാണ് റിപ്പോർട്ടുകൾ. വീട്ടിൽ നിന്നും വിനോദ യാത്രയ്്‌ക്കെന്ന പേരിൽ ടി.വി ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസിൽ ചേരാനായി പോയത്. ബംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ വിനോദ യാത്രയ്ക്കായി പോകുകയാണെന്ന് അറിയിച്ചാണ് ഇവർ വീട്ടിൽ നിന്നും പോയത്. അൻവറും ഭാര്യയും മൂന്നു കുട്ടികളും പിന്നാലെ വീട്ടിൽ നിന്നുംം പോകുകയും ചെയ്തു. വീട്ടിൽ നിന്നും ഇവർ പോകുന്ന സമയത്ത് അൻവറിന്റെ ഭാര്യ ഗർഭിണിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അൻവറിന്റെയും, ഷമീറിന്റെയും ഭാര്യമാർ സഹോദരിമാരാണ്. ഭർത്താക്കൻമാരുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇരുവരും കുട്ടികളെയുമായി ഐ.എസിൽ ചേരാൻ പോയതൈന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇവരെ കാണാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറാൻ വഴി ഇവർ സിറിയയിൽ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് ഇതു സംബന്ധിച്ചു ഇന്റർ പോളിനും മറ്റ് വിദേശ ഏജൻസികൾക്കും വിവരങ്ങളും കൈമാറിയിരുന്നു. കാണാതായവരുടെ ചിത്രങ്ങൾ സഹിതമാണ് വിവരങ്ങൾ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലുണ്ടായിരുന്ന രണ്ട് പുരുഷൻമാരും രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. ഷമീറിന്റെയും അൻവറിന്റെയും ഭാര്യമാരെ ഐഎസ് ലൈംഗിക അടിമകളാക്കിയിരിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂരിൽ നിന്നു മാത്രം ഇതുവരെ 35 പേരാണ് സിറിയയിലേയ്ക്ക് കടന്ന് ഐഎസിൽ ചേർന്നിരിക്കുന്നത്. ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭർത്താവും മൂന്നു കുട്ടികളും നേരത്തെ തന്നെ ഐഎസിൽ എത്തിയിരുന്നു. ഇവർ ഇപ്പോൾ എവിടെയാണെന്നത് സംബന്ധിച്ചു നിലവിൽ കൃത്യമായ വിവരവുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top