ഹാദിയയെ വീട്ടില്‍ സന്ദര്‍ശിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ

ഹാദിയയെ വീട്ടില്‍ സന്ദര്‍ശിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. ഹാദിയക്കും കുടുംബത്തിനും പറയാനുള്ളത് കേള്‍ക്കും. ഇത് സംബന്ധിച്ച് പ്രത്യേക പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും രേഖ ശര്‍മ്മ പറഞ്ഞു. ഹാദിയയെ സന്ദര്‍ശിക്കാനുള്ള തീരുമാനം കമ്മീഷന്‍ സ്വമേധയാ എടുത്തതാണെന്നും രേഖ പറഞ്ഞു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തും. തൃപ്പൂണിത്തുറ യോഗ സെന്ററിനെതിരായ പരാതികളെക്കുറിച്ച് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top