നവജാതശിശുക്കൾക്ക് ആശുപത്രിയതിൽ വെച്ച് തന്നെ ആധാർ ലഭിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ച് സർക്കാർ. അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. പുതിയ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ആശുപത്രിയില്‍ നിരഞ്ജന്‍, അനാമിക എന്നീ നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ജിആര്‍ ഗോകുല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പുതിയ പദ്ധതി പ്രകാരം മുഴുവൻ ജില്ലകളിലെയും ജില്ലാ ആശുപത്രികളിൽ നിന്നാണ് നവജാതശിശുക്കൾക്ക് ആധാർ ലഭിക്കുക. രണ്ടാം ഘട്ടത്തിൽ എല്ലാ ആശുപത്രികളിൽ നിന്നും ആധാർ ലഭിക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തും. ഈ പദ്ധതിയുടെ ഭാഗമായി ആധാറിലെ തെറ്റുതിരുത്താനും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെ എൻറോൾ ചെയ്യുവാനുമുള്ള സൗകര്യം എല്ലാ അക്ഷയ സെൻററുകളിലും ഉണ്ടാകും. ഇതിനായി എല്ലാ അക്ഷയ സെൻററുകൾക്കും ബയോമെട്രിക്ക് ഫിംഗർ പ്രിൻറ് ഉപകരണവും ടാബും നൽകുമെന്ന് അധികൃതർ അറിയിച്ചു.


