നിലമ്പൂരില്‍ മുസ്ലിം കാർഡിറക്കാൻ സിപിഎമ്മും ? ഡോ. ഷിനാസ് ബാബുവിനെ പരിഗണിക്കാനും നീക്കം.ഷെറോണ, പ്രൊ. തോമസ് മാത്യൂ എന്നിവരുടെ പേരുകളും പരിഗണയിൽ

മലപ്പുറം: നിലമ്പൂരിൽ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെയാണ് പരിഗണിക്കുന്നത്. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം. ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മത്സരിപ്പിക്കാനുള്ള സിപിഐഎം നീക്കം. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ഷാനവാസിന്റെ സഹോദരന്‍ കൂടിയാണ് ഷിനാസ്

അതേസമയം എൽഡിഎഫ് സ്ഥാനാർഥി നാളെയെന്നും, പാർട്ടി ചിഹ്നം ഉണ്ടാകുമോ എന്ന് പ്രഖ്യാപനം വരുമ്പോൾ അറിയാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കുന്നു. ഉച്ചയ്ക്ക് ശേഷം 3.30ന് എല്‍ഡിഎഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിനെതിരെ ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റത് ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ എം വി ഗോവിന്ദൻ ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയുമെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ മറുപടി.

പിവി അൻവർ എൽഡിഎഫിനെ പിന്നിൽ നിന്ന് കുത്തിയെന്നും എംവി ഗോവിന്ദൻ ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. അൻവർ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ ഉപതിരഞ്ഞെടുപ്പെന്നും ലേഖനത്തിൽ പറയുന്നു.രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതും. എൽഡിഎഫ് പിന്തുണയിൽ ജയിച്ച പി വി അൻവർ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ ഈ തെരഞ്ഞെടുപ്പ്. കേരളത്തിന് പരിചിതമല്ലാത്ത ആയാ റാം ഗയാറാം രാഷ്ട്രീയത്തെ യുഡിഎഫ് അതിരറ്റ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനായ സ്വതന്ത്രനെ പരിഗണിക്കണമെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളിലുള്ളത്. ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം യു ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ, മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പള്‍ പ്രൊ. തോമസ് മാത്യൂ എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ നാളെ സെക്രട്ടറിയേറ്റ് ചേരാനിരിക്കെ ഷിനാസ് ബാബുവിന്റെ പേരിലേക്ക് അന്തിമമായി എത്തിയെന്നാണ് സൂചന.

പി വി അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ നിലമ്പൂരില്‍ വിധിയെഴുതും എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആത്മവിശ്വാസം പങ്കുവെച്ചത്. അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതിരഞ്ഞെടുപ്പ്. നിലമ്പൂര്‍ വലതുപക്ഷ കോട്ടയല്ല. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂര്‍ ജനത കൂട്ടുനില്‍ക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. നിലമ്പൂരില്‍ സര്‍ക്കാരിന്റെ ഭരണമികവ് നേട്ടമാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ചേലക്കരയിലേത് പോലെ നിലമ്പൂരും സിപിഐഎം നിലനിര്‍ത്തും. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള കാഹളമാണ് നിലമ്പൂരില്‍ നിന്നും ഉയരുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Top