കില്‍ഡയറിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്കു തുടക്കമായി

സമാധാന ദൂതനായി ഭൂമിയില്‍ പിറന്നു വീണ ക്രിസ്തുദേവനെ അനുസ്മരിച്ചുകൊണ്ടും നല്ലൊരു നവവത്സരത്തെ വരവേല്‍ക്കുവാനും കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കിയ സായാഹ്ന സന്ധ്യ പ്രൗഡഗംഭീരമായി.

IMG_4798 IMG_4793 IMG_4788 IMG_4789 IMG_4793 IMG_4796 (1) IMG_4796 IMG_4797
പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച ഇന്ത്യയുടെ ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ചടങ്ങുകള്‍ ആരംഭിച്ചു. കെഐഎയുടെ അഭിമാനവും വിവിധ ദേശീയ അന്തര്‍ദേശിയ മത്സരങ്ങളില്‍ ജേതാവുമായ ശ്രേയസുധീര്‍ ആലപിച്ച പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ എല്‍ഐഎഎം മാക്‌ഡോണാല്‍, മിരിയാം മക്‌ഡൊണാള്‍ഡ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
കില്‍ഡെയറിലെയും അയല്‍ലന്‍ഡിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്കു തിളക്കമേറി. ഐറിഷ് മലയാളികളുടെ ഭാവിജീവിതത്തിന്റെ നേര്‍ച്ചിത്രം ഭാവനാപൂര്‍ണതയോടെ ‘കാലാന്തരങ്ങള്‍ക്കപ്പുറം’ എന്ന പേരില്‍ സെല്‍ബ്രിഡ്ജിലെ കലാകാരന്മാര്‍ അരങ്ങില്‍ അവതരിപ്പിച്ചത് ആസ്വാദകര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചു. സമ്മാനങ്ങളുമായി എത്തിയ സാന്റാക്ലോസ് കുട്ടികളുടെ മനം കവര്‍ന്നു. ഷൈജു ലൈവ് നയിച്ച ഗാനമേള, വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്ന് എന്നിവയോടു കൂടി ആഘോഷപരിപാടികള്‍ക്കു സമാപനമായി. ആഘോഷപരിപാടികളില്‍ പങ്കാളികളായ ഷൈജു ലൈവ്, ഫ്‌ളേവേഴ്‌സ് ഇന്ത്യ, ജോര്‍ഡി ഫിലിംസ്, തീം ഡെക്കര്‍, സ്‌പോണ്‍സര്‍ ആയിരുന്ന കറഖ് ലോണ്‍ ലാണ്‍ നഴ്‌സിങ് ഹോം, കുമോണ്‍ സ്റ്റഡി സെന്റര്‍, ബ്രയാണ്‍ ഓ ബ്രയാണ്‍, ക്ലബ് ട്രാവല്‍സ്, ഇന്ത്യന്‍ ഷെഫ് എന്നിവര്‍ക്കും, പരിപാടികളുമായി സഹകരി്ച എല്ലാവര്‍ക്കും കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top