യുകെയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു.മരണപ്പെട്ടത് മൂന്നാം വര്‍ഷം മെഡിസിന്‍ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് പ്രകാശ്.മരണം ഉറ്റ ബന്ധുവിന്റെ വീട്ടില്‍ വച്ചാണെന്ന് റിപ്പോർട്ട്

ലണ്ടന്‍ :പ്രവാസികളെ കണ്ണീരിലാഴ്ത്തി യുകെയിൽ വീണ്ടും മരണം .കൊറോണ വൈറസ് ബാധയും മരണങ്ങളും സമ്മാനിച്ച ഭീതിയും ദുഖവും തുടരുന്നതിനിടെയാണ് യുകെ മലയാളികളെ ഞെട്ടിപ്പിച്ച് മറ്റൊരു വിയോഗ വാര്‍ത്തകൂടി ഉണ്ടായിരിക്കുന്നത് . ലണ്ടന്‍ ലങ്കാഷെയറില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് പ്രകാശിന്റെ ആകസ്മിക മരണമാണ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തുന്നത്. കോഴിക്കോട്ടു സ്വദേശിയായ സിദ്ധാര്‍ത്ഥ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കോഴിക്കോട് ചെമ്പനോട സ്വദേശിയാണ്.

ലങ്കാഷെയര്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം വര്‍ഷം മെഡിസിന്‍ വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്. ലോക്ഡൗണ്‍ മൂലം കോളേജുകളും യൂണിവേഴ്സിറ്റികളും അവധിയില്‍ ആയതിനാല്‍ പിതാവിന്റെ സഹോദര സ്ഥാനമുള്ള ബന്ധുവിന്റെ ലണ്ടനിലെ വീട്ടിലായിരുന്നു സിദ്ധാര്‍ത്ഥ്. അവിടെ വച്ചാണ് ശാരീരിക അസ്വസ്ഥതകള്‍ മൂലം ഇന്നലെ രാവിലെ കുഴഞ്ഞു വീണതെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ സിദ്ധാര്‍ഥ് വീണുകിടക്കുന്നത് കണ്ട് വീട്ടിലുള്ളവര്‍ മെഡിക്കല്‍ സഹായം തേടിയെങ്കിലും വീട്ടില്‍ വച്ച് തന്നെ മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരം. അപസ്മാരം സംബന്ധമായ അസുഖം സിദ്ധാര്‍ത്ഥിനെ അലട്ടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഖത്തര്‍ റോയല്‍ കുടുംബത്തിന്റെ ചീഫ് ഫിസീഷ്യനായ ഡോ പ്രകാശാണ് സിദ്ധാര്‍ത്ഥിന്റെ പിതാവ്. ഇവരുടെ കോഴിക്കോട്ടെ ചെമ്പനോടയിലെ തറവാട് അടഞ്ഞുകിടക്കുകയാണ്. നാട്ടിലെ ഉറ്റ ബന്ധുവായ മുത്തച്ഛന് കോഴിക്കോട് ടൗണിലാണ് താമസം. ലോക്ഡൗണ്‍ നിയന്ത്രണമുള്ളതിനാല്‍ പിതാവ് ഡോ പ്രകാശിനടക്കം യുകെയില്‍ എത്താന്‍ കടമ്പകളേറെയാണ്.

Top