‘ഫ്രെണ്ട്സ് ഓഫ് കണ്ണൂർ അയർലണ്ട് ‘ കുടുംബ സംഗമം നാളെ ശനിയാഴ്ച്ച! വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.

ഡബ്ലിൻ : കണ്ണൂർ കുടുംബ സംഗമം നവംബർ 12 ന് ശനിയാഴ്ച്ച വാക്കിൻസ്‌ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും .വാക്കിന്‍സ്ടൗണ്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന കണ്ണൂർ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു . രാവിലെ പത്തു മണിക്ക് ആരംഭിച്ചു ഉച്ച കഴിഞ്ഞു മൂന്നരയോടെ സംഗമം സമാപിക്കത്തക്ക രീതിയിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത് . പരസ്പരം പരിചയപെടുവാനും ഏതാനും മണിക്കൂർ സന്തോഷപ്പൂർവം ഒന്നിച്ചു ചിലവഴിക്കുന്നതിനും വേണ്ടി കണ്ണൂരുകാർ നടത്തുന്ന കൂട്ടായ പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് .

സ്ഥലത്തേക്കുള്ള ഗൂഗിൾ മാപ്പ് -CLICK HERE

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ പരിമിതമായ സമയ പരിധിക്കുള്ളിൽ സംഘടിപ്പിച്ച പരിപാടി ഏറ്റവും ആനന്ദകരമായ രീതിയിൽ മാറ്റാനല്ല തയ്യാറെടുപ്പിലാണ് സംഘാടകർ .മലയോര ഗ്രാമങ്ങളുടെ നിഷ്കളങ്കതയും പരസ്പര സഹകരണത്തിന്റെ ഊഷ്മളതയും അതിഥി സത്കാരത്തിന്റെ ആഢ്യത്തവും നിറഞ്ഞ ഒരു വേദിയായി കണ്ണൂർ സംഗമം മാറുമെന്നാണ് സഘാടകരുടെ പ്രതീക്ഷ.

കണ്ണൂർ ജില്ലയുടെ വിവിധ മലയോര ഗ്രാമങ്ങളിൽ നിന്നും അയർലണ്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളുടെ ഒത്തുചേരൽ ഊഷ്മളമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ .കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മൂലം നടത്താൻ സാധിക്കാതിരുന്ന ഒത്തുചേരലിനെ വളരെ ഉത്സാഹത്തോടെയാണ് ഇപ്രാവശ്യം കണ്ണൂരുകാർ നോക്കികാണുന്നത് . കഴിഞ്ഞ ഏതാനും വര്ഷങ്ങളായി കണ്ണൂർ ജില്ലയിൽ നിന്നും ഒരുപാട് പേര് അയർലണ്ടിലേക്ക് കുടിയേറിയിട്ടുണ്ട് . അവരെ ഒക്കെ നേരിൽ കാണാനുള്ള ആവേശത്തിലാണ് എല്ലാവരും .

നേരത്തെ അറിയിച്ചിരുന്നതുപോലെ അഞ്ചു വയസിൽ കുറവുള്ള കുഞ്ഞുങ്ങളെ എണ്ണത്തിൽ ഉൾപെടുത്തേണ്ടതില്ലന്ന കാര്യം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു . ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദയവായി അറിയിക്കുമല്ലോ . തിരക്കുപിടിച്ച പ്രവാസി ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽനിന്നും ഒരല്പ സമയം മാറി നിന്ന് പിറന്ന നാടിന്റെ മധുര സ്മരണകൾ മായാതെ മനനം ചെയ്യുന്നതോടൊപ്പം മലയോര ഗ്രാമങ്ങളുടെ നിഷ്കളങ്ക സ്നേഹത്തിന്റെയും നിസ്വാർത്ഥ സഹകരണത്തിന്റെയും വേദിയായി സംഗമം മാറുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നിരവധി പേരാണ് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായും പഠനത്തിനായും അയർലണ്ടിൽ എത്തിച്ചേർന്നത്. ഇവർക്കെല്ലാവർക്കും ഒത്തുചേരുന്നതിനും പരിചയപെടുന്നതിനും ഉള്ള ഈ അസുലഭ അവസരത്തെ എല്ലാ കണ്ണൂർ പ്രവാസികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .

രാവിലെ പത്തുമണിക്ക് ആരംഭിച്ചു ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ തീരത്തക്ക രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് . രസകരമായ മത്സര ഇനങ്ങളും മറ്റു കലാപരിപാടികളും സ്വാദിഷ്ട ഭക്ഷണവും സംഗമത്തിന്റെ മാറ്റു കൂട്ടുമെന്നുറപ്പാണ്.എല്ലാവരെയും ഒരിക്കൽ കൂടി നമ്മുടെ സംഗമത്തിലേക്കു ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി അഡ്മിൻ പാനൽ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്

Binujith : 0879464254
Pinto. : 0894440014
Nidhin. : 089 4414335

Top