ഇന്ത്യൻ വിദ്യാർത്ഥി നിർമൽ ദാമോദരസാമിക്ക് ഒരു മില്യൺ പവർ ലോട്ടറി

സ്വന്തം ലേഖകൻ

ചിക്കാഗോ: ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് വിദ്യാർഥി നിർമൽ ദാമോദരസാമി ഒരു മില്യൺ ഡോളർ പവർ സോൾ ലോട്ടറി വിജയിയായി.
സാധാരണ സ്‌റ്റോറിൽ നിന്നും ലോട്ടറി ടിക്കറ്റു വാങ്ങുന്ന നിർമൽ ഇത്തവണ ഇല്ലിനോയ്‌സ് ലോട്ടറി ഓൺലൈനിൽ നിന്നാണ് ടിക്കറ്റെടുത്തത്. ഫ്രെബ്രുവരി ആറിനു നടന്ന നറക്കെടുപ്പിൽ വിജയിയാ വിവരം ഇന്നാണ് ദാമോദർ വെളിപ്പെടുത്തിയത്.
23 വയസുകാരനായ ഇന്ത്യൻ വിദ്യാർഥി ഇൻഡസ്ട്രിയൽ എൻജിനീയറിങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ഇല്ലിനോയ്‌സ് ലോട്ടറി അധികൃതർ ഒറു മില്യൺ ഡോളർ ലോട്ടറി ലഭിച്ച വിവരം അറിയിച്ചപ്പോൾ വിശ്വസിക്കാനായില്ല എന്നാണ് നിർമൽ പ്രതികരിച്ചത്. 1.5 ബില്ല്യൺ ലോട്ടറിയാണ് ടിക്കറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്നു നിർമൽ പറഞ്ഞു.
അടുത്തു നടക്കണ ഗ്രാജ്വേഷൻ ചടങ്ങിൽ സംബന്ധിക്കുന്നതിനു മാതാപിതാക്കളെ ഇന്ത്യയിൽ നിന്നു കൊണ്ടു വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top