സ്റ്റീഫൻ ചിറപ്പണത്തിനു അയർലണ്ട്  ബിഷപ്പാകണം!.മലയാളിവിശ്വാസികൾക്ക് കടുത്ത സാമ്പത്തിക  പ്രഹരം വരുന്നു; ഡബ്ലിനിൽ സീറോ മലബാർ സഭയുടെ  പുതിയ രൂപത സ്ഥാപിക്കുമോ ?

ഡബ്ലിൻ: യൂറോപ്പിൽ  സീറോ മലബാർ സഭക്ക് പുതിയൊരു രൂപത ഉണ്ടാവുമെന്ന അഭ്യുഹങ്ങൾ പരക്കുന്നു .  മംഗളം പത്രം  ഇത്തരത്തിലുള്ള ഒരു സൂചനയടങ്ങിയ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെ  ഉണ്ടാവുകയാണെങ്കിൽ അത് റഷ്യയിലോ ദരിദ്രമായ കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലോ ആകാൻ തരമില്ല. ബ്രിട്ടനിൽ ഇപ്പോൾ തന്നെ ഒരു രൂപതയുണ്ട് . അതുകൊണ്ടു മലയാളിക ൾ അടുത്തകാലത്തു ധാരാളമായി കുടിയേറിയ അയർലണ്ട് ആയിരിക്കും പുതിയ രൂപതക്കായി കണ്ടു വച്ചിരിക്കുന്നത് .അതിനുള്ള   മുന്നൊരുക്കങ്ങൾ ഡബ്ലിനിൽ 3 സീറോ മലബാർ വൈദീകരുടെ നേതൃത്വത്തിൽ തകൃതിയായി  ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്  . ലൂക്കനിലും താലയിലും പള്ളികളിൽ  വിശുദ്ധരുടെ നൊവേനകളും അമ്പു എഴുന്നള്ളിപ്പ്  മുതലായ വഴിപാടുകളും അടുത്തിടെയായി  ആരംഭിച്ചിട്ടുണ്ട്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

സ്റ്റീഫൻ ചിറപ്പണത്തു കൂടെ കൂടെ അയർലണ്ടിൽ വരുന്നത് തന്റെ സ്ഥാനം ഇവിടെ ഉറപ്പിക്കുക എന്ന ദുരുദ്ദേശത്തോടെയെന്നു വിശ്വാസികൾ കരുതുന്നു .ഇവിടെയുള്ള ഒരു പൊതുയോഗത്തിലും ആലോചിക്കാതെ രൂപത സ്ഥാപിക്കാൻ ശ്രമിച്ചാൽ  അതിനോട് സഹകരിക്കില്ലെന്ന് പല വിശ്വാസികളും പ്രതികരിച്ചു . ഇവിടെ രൂപത വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം പോലും ഇവിടത്തെ വിശ്വാസികൾക്കില്ലേ ??ഏകാധിപതികളെപോലെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ആണ് ഉദ്ദേശമെങ്കിൽ  കൊളോണിയൽ  കാലഘട്ടം പോയ്മറഞ്ഞെന്നു സഭാധികാരികൾ ഓർക്കണമെന്ന് സീറോമലബാർ മൈഗ്രന്റ് കമ്മ്യൂണിറ്റി അയർലൻഡ് (SMMCI)  എന്ന സംഘടന   ഈ വാർത്തയോട്  പ്രതികരിച്ചു .

1200 ഓളം വരുന്ന സീറോമലബാർ കുടുംബങ്ങളാണ്  ഇപ്പോൾ ഡബ്ലിനിൽ ഉള്ളത്  .കേരളത്തിൽ 1200 ഉം അതിൽ കൂടുതലും കുടുംബങ്ങളുള്ള ഇടവക പള്ളികൾ ഉണ്ട് .പിന്നെ എന്തിനാണ് ഇത്രയും ആളുകൾക്ക് വേണ്ടി ഒരു രൂപത എന്നതാണ് വിശ്വാസികൾ ഉന്നയിക്കുന്ന പ്രധാന ചോദ്യം. രൂപത സ്ഥാപിച്ചാൽ വരുന്ന അധിക സാമ്പത്തിക  ബാധ്യതകൂടി ഇവിടത്തെ നഴ്സുമാരുടെ വരുമാനത്തിൽ  നിന്ന് അടിച്ചുമാറ്റാം എന്ന് ഉറപ്പിച്ചുതന്നെയാണ് ഈ നീക്കങ്ങൾ നടക്കുന്നത് .ഐറിഷ് കത്തോലിക്കാ സഭ സീറോ മലബാർ സഭക്ക് വെറുതെ നൽകിയ വൈദീകർക്കു താമസിക്കാനുള്ള 5 ബെഡ്‌റൂംകൾ  ഉള്ള വസതി മോടി പിടിപ്പിക്കാനും ഫർണിച്ചറുകൾ വാങ്ങുവാനായി ഏകദേശം 70,000 യൂറോ ആണ് ചിലവഴിച്ചത്!!! .ഇതെല്ലം മലയാളികൾ പള്ളിയിൽ നൽകിയ നേർച്ച പണമാണ് .ഇങ്ങനെ ദൈവ ത്തിന്റെ പേരും പറഞ്ഞു  അന്യർ വിയർക്കുന്ന  അപ്പം   കഴിച്ചു സുഖിച്ചു ജീവിക്കാൻ ഇനി ഒരു ബിഷപ്പിനെക്കൂടെ  ഇവിടെ വേണമോ എന്നതാണ് പല വിശ്വാസികളും ചോദിക്കുന്നത്  .

കൂടാതെ, രൂപത രൂപീകരണം ഇന്റഗ്രേഷൻ പ്രോസസ്സിനെ വളരെ ഗുരുതരമായി സ്വാധീനിക്കും .അമേരിക്കയിൽ ഇത്തരത്തിലാണ് സംഭവിച്ചത് .അവിടെ  സീറോ മലബാർ വൈദീകർ  വരികയും രൂപത സ്ഥാപിക്കുകയും ചെയ്തതിന്റെ  ഫലമായി മലയാളി സമൂഹം ഒരു ബോക്സിനുള്ളിൽ എന്നപോലെ കഴിയേണ്ടി വരുന്നു . ബ്രിട്ടൻ  ഇപ്പോൾ  അത്തരം  അവസ്ഥവിശേഷത്തിലൂടെ കടന്നുപോയികൊണ്ടിരിക്കുകയാണ് . അയർലണ്ടിൽ അതുപോലെ,  പൊതുസമൂഹത്തിൽ നിന്ന് മലയാളികളെ വേർതിരിച്ചു സ്വന്തം ഇരിപ്പിടങ്ങൾ  ഉറപ്പിക്കാനുള്ള വൈദീകരുടെ ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും  വിശ്വാസികളെ അതിന്റെ ഭവിഷ്യത്തു ബോധ്യപ്പെടുത്തി ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും SMMCI അറിയിച്ചു.

ALSO READ:വ്യഭിചരിക്കുന്നവരായ സ്ത്രീകളും,യുവാക്കളും സ്വയം ഭോഗം ചെയ്യുന്നവരും കൂടുതൽ അയർലണ്ടിലും യു.കെയിലും.മൃഗത്തെ പോലെ സെക്സ് ചെയ്യുന്നവർ.ബുദ്ധിഹീനരായി കുഞ്ഞുങ്ങളെ അപമാനിച്ച് ഒരു സമൂഹത്തെ സ്വയഭോഗക്കാർ എന്ന് വിളിച്ച് ധ്യാന വൈദികൻ ഡൊമിനിക് വാളമ്‌നാൽ

സ്വയം ഭോഗവും സ്വവർഗ രതിയും കാരണം ആണ് അയർലണ്ടിലും ബ്രിട്ടനിലും ഓട്ടിസം ഉള്ള കുട്ടികൾ ജനിക്കുന്നതെന്നും ഓട്ടിസം ബാധിച്ച കുട്ടികളെ അവഹേളിക്കുകയും ചെയ്ത ഡൊമിനിക്ക് വളമനാലിനെ അയർലണ്ടിൽ കൊണ്ടുവരാനുള്ള നിലവിലെ വൈദികരുടെ കടും പിടുത്തം മൂലം സീറോ മലബാർ വിശ്വാസികൾ നല്ലൊരു ശതമാനം ഇപ്പോഴുള്ള പള്ളികളുമായി സഹകരിക്കുന്നില്ല .പിരിവു ലക്‌ഷ്യം വെച്ചും നിലവിലെ സീനിയർ ആയ വൈദികന്റെ സഹപാഠി ആയതിനാലും ആണ് സീറോ മലബാർ വിശ്വാസികൾ എതിർത്തിട്ടും ധ്യാന പ്രസംഗത്തിലൂടെ വിശ്വാസികളെ ഭപ്പെടുത്തുന്ന വളമനാലിനെ കൊണ്ടുവരാൻ ശ്രമിച്ചത് എന്നും ആരോപണം ഉണ്ട് .ഡബ്ലിൻ ബിഷപ്പ് ഈ വിവാദ വൈദികനെ കൊണ്ടുവരുന്നതിന് എതിർക്കുകയും ചെയ്തിരുന്നു .എന്നാൽ അതെ ബിഷപ്പിന്റെ നിയന്ത്രണം ഇല്ലാതെ സ്വന്തം ബിഷപ്പിനെയും രൂപതയും കൊണ്ടുവന്നാൽ വൈദികരുടെ ഇഷ്ടം പോലെ വിശ്വാസികൾക്ക് നേരെ പലതും അടിച്ചേൽപ്പിക്കാം എന്നും രൂപത കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിൽ ഉണ്ട് .സ്വദേശികളായ ഐറീഷുകാരെ അവഹേളിക്കുന്ന പ്രസംഗങ്ങൾ ,ഐറീഷ് സംസ്കാരം മോശമാണ് എന്നും പറഞ്ഞു വിശ്വാസികളെ വിഭചിക്കുന്ന വൈദികരുടെ നടപടികൾ ഇവിടെ ജനിച്ചു വളർന്നു വരുന്ന പുതിയ തലമുറക്ക് ശക്തമായ പ്രതിഷേധവും ഉണ്ട് . വളമാനാളിനെ കൊണ്ടുവരാതിരുന്ന നീക്കം പോലെ പരാതികളുമായി സീറോ മലബാർ വിശ്വാസികൾ മുന്നോട്ടു പോകും എന്നാണിപ്പോൾ കിട്ടുന്ന സൂചനകൾ.

Top