യുകെയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ന്യൂകാസിലിലെ മലയാളി നഴ്‌സിന്

ലണ്ടന്‍ : യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചു രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി വിവരം. ഇവര്‍ ഉള്‍പ്പെടെ 3,269 പേ​​​ര്‍​​​ക്കു കോ​​വി​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇന്നലെ ന്യൂകാസിലിലെ മലയാളി നഴ്‌സിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ന്യൂ​​​കാ​​​സി​​​ലി​​​ലും ന്യൂ​​​ഹാ​​​മി​​​ലും താ​​​മ​​​സി​​​ക്കു​​​ന്ന ര​​​ണ്ടു മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ര്‍​​​ക്കാ​​​ണ് കോ​​​വി​​​ഡ് പോസി​​​റ്റീവ് ആ​​ണെ​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇവര്‍ ഐസൊലേഷനിലാണ്. കൊറോണ ഭീതിയിലും ആയിരക്കണക്കിന് മലയാളി നഴ്സുമാരാണ് ജോലി ചെയ്യുന്നത്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്‌കോട്ട് ലന്‍ഡില്‍ 322 കേസുകളും ആറ് മരണവും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 86 കേസുകളും ഒരു മരണവും നോര്‍ത്ത് വെസ്റ്റില്‍ 220 കേസുകളും 12 മരണവും വെയില്‍സില്‍ 191 കേസുകളും മൂന്ന് മരണവും സൗത്ത് വെസ്റ്റില്‍ 140 കേസുകളും 11 മരണവും യോര്‍ക്ക്ഷെയര്‍ ആന്‍ഡ് നോര്‍ത്ത് ഈസ്റ്റില്‍ അഞ്ച് മരണവും 194 കേസുകളും മിഡ്ലാന്‍ഡ്സില്‍ 282 കേസുകളും 36 മരണവും ഈസ്റ്റ് ആംഗ്ലിയയില്‍ 147 കേസുകളും അഞ്ച് മരണവും ലണ്ടനില്‍ 1221 കേസുകളും 51 മരണവും സൗത്ത് ഈസ്റ്റില്‍ 340 കേസുകളും 28 മരണവും ഔദ്യോഗികമായി ഇതിനോടകം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ സ്ഥലം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 840ഉം മരണം പത്തായും വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ അര്‍ദ്ധരാത്രി മുതല്‍ യുകെയിലെ എല്ലാ ഹോട്ടലുകളും, ബാറുകളും പബ്ബുകളും അടക്കണം എന്ന നിര്‍ദ്ദേശം നടപ്പിലായി. ഒരാള്‍ക്കും ഉള്ളില്‍ സെര്‍വ് ചെയ്യാന്‍ പാടുള്ളതല്ല.കോവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍വീസില്‍നിന്ന് വിരമിച്ച അന്‍പതിനായിരത്തോളം നഴ്‌സുമാരോടും പതിനായിരത്തോളം ഡോക്ടര്‍മാരോടും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണനിരക്ക് ഉയര്‍ന്നതോടെ സര്‍ക്കാര്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി.

അതേസമയം, കോവിഡ് ബാധിച്ച് മുപ്പത് രാജ്യങ്ങളിലായി പതിനൊന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ടുപേര്‍ മരിച്ചു. ഇറ്റലിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 4,032 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 627 മരണം. ഇന്നലെ 5,986പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ 1,043പേരും ഇറാനില്‍ 1,433പേരും കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മരണം 256 ആയി. ബ്രിട്ടനില്‍ 184പേര്‍ മരണത്തിന് കീഴടങ്ങി. ലോകത്താകെ രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലേറെ പേരാണ് വൈറസ് ബാധിതരായി ചികില്‍സയില്‍ കഴിയുന്നത്.

Top