വിസിറ്റ് വിസ; യുഎഇ പ്രവാസികള്‍ക്ക് തിരിച്ചടി

യുഎഇയില്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദേശം പ്രവാസികള്‍ക്ക് അല്‍പ്പം പ്രയാസമുണ്ടാക്കുന്നതാണ്. വിസിറ്റ് വിസയുടെ കാലാവധി തീര്‍ന്നാല്‍ രാജ്യത്തിന് പുറത്തുപോയി തിരിച്ചുവന്നാല്‍ മാത്രമേ വിസ പുതുക്കാന്‍ സാധിക്കൂ എന്നാണ് നിര്‍ദേശം.

അടുത്ത കാലത്തായി നല്‍കിവന്നിരുന്ന ഇളവ് നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതോടെ ഒമാനിലോ മറ്റോ പോയി മടങ്ങി വരേണ്ട അവസ്ഥയിലാണ് പ്രവാസികള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎഇയില്‍ വിസിറ്റ് വിസയിലെത്തി ജോലി അന്വേഷിക്കുന്ന നിരവധി പ്രവാസികളുണ്ട്. ഇവര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞാല്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും. യുഎഇയില്‍ നിന്നുകൊണ്ടുതന്നെ ഈ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും എന്നതായിരുന്നു ഇതുവരെയുള്ള അവസ്ഥ. എന്നാല്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുകയാണ്.ഇനി മുതല്‍ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പുതിയ വിസയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ തടസമുണ്ടാകില്ല.

എന്നാല്‍ യുഎഇക്ക് പുറത്തുപോയി തിരിച്ചുവരണം എന്ന് മാത്രം. അങ്ങനെ തിരിച്ചുവരുന്നവര്‍ക്കാണ് വിസിറ്റ് വിസ പുതുക്കാന്‍ സാധിക്കുക. രണ്ടു വര്‍ഷം മുമ്പുള്ള രീതിയിലേക്ക് മാറുകയാണ് യുഎഇ. മറ്റുചില മാറ്റങ്ങളും വിസാ നടപടികളില്‍ വരുത്തിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന് ശേഷമാണ് ചില ഇളവുകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിരുന്നത്. രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുന്നതിന് കൊവിഡ് കാലത്ത് വലിയ പ്രയാസം നേരിട്ടിരുന്നു.

മാത്രമല്ല, രോഗ വ്യാപന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ തടസങ്ങളില്ല എന്ന് ബോധ്യമായതിനാലാണ് പഴയ രീതി പുനഃസ്ഥാപിച്ചത്.സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം യുഎഇയിലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. അടുത്തിടെ വിസയുടെ കാലാവധി കുറച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. 90 ദിവസം നല്‍കിയിരുന്ന വിസ 60 ദിവസമാക്കി കുറയ്ക്കുകയാണ് ചെയ്തത്. അതിനിടെ, പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന സമ്പ്രദായം യുഎഇ പൂര്‍ണണായി അവസാനിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു.

Top