കന്യാസ്‌ത്രീ ധ്യാനത്തിെനത്തിയിരുന്നതായി ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍.കുമ്പസാരിപ്പിച്ച 12 വൈദികരെ ചോദ്യംചെയ്യാൻ പോലീസ്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ പീഡന പരാതിയുമായി കന്യാസ്‌ത്രീ മുന്നോട്ട് പോയത് അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ഉപദേശപ്രകാരം ആയിരുന്നോ ?കന്യാസ്‌ത്രീ ധ്യാനത്തിെനത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പോലീസിനു മൊഴി നല്‍കിയിരുന്നു .പേരെടുത്ത വൈദികന്റെ മുന്നിൽ കന്യാസ്ത്രീ എല്ലാം തുറന്നു പറഞ്ഞിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം .ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുത്ത കാലയളവില്‍ കുമ്പസാരിപ്പിച്ച 12 വൈദികരെ ചോദ്യംചെയ്യാനുള്ള തീരുമാനം പൊലീസിന് നിയമക്കുരുക്കാകും. ബിഷപ്‌ ഫ്രാങ്കോ പീഡിപ്പിെച്ചന്നു താന്‍ ആദ്യമായി വെളിപ്പെടുത്തിയയതു കുമ്പസാരത്തിനിടെയാണെന്നു കന്യാസ്‌ത്രീ മൊഴിനല്‍കിയിരുന്നു.ആരോടാണ് കുമ്പസാരിച്ചത് എന്നതും കന്യാസ്ത്രീ വെളിപ്പെടുത്തുമോ ?

2016 സെപ്‌റ്റംബറിലാണു കന്യാസ്‌ത്രീ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്‌. എന്നാല്‍, പീഡനവിവരം സംബന്ധിച്ച്‌ കുമ്പസാരം നടത്തിയോ എന്നറിയില്ലെന്നും ഡയറക്‌ടര്‍ പറഞ്ഞിരുന്നു. കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ സഭ അനുവദിക്കുന്നില്ലെന്നാണു വൈദികരുടെ വാദം. എന്നാല്‍, കുറ്റകൃത്യം അറിയിച്ചതു മൂടിവയ്‌ക്കുന്നതു നിയമപ്രകാരം ക്രിമിനല്‍ കുറ്റവുമാണ്‌. ഈ സാഹചര്യത്തില്‍ എന്തു നിലപാടെടുക്കണമെന്നാണു വൈദികരെ കുഴക്കുന്നത്‌. ഇതു വിശ്വാസത്തിന്റെ പ്രശ്‌നമാണ്‌. കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാല്‍ അതു സഭയില്‍ അച്ചടക്ക ലംഘനമാവും. നടപടി നേരിടേണ്ടിവരും. കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ പോലീസ്‌ നിര്‍ബന്ധിക്കുന്ന പക്ഷം കോടതിയെ സമീപിക്കാനാണു വൈദികരുടെ നീക്കം.

കുമ്പസാരം വെളിപ്പെടുത്താമോ എന്നതു കോടതി തീരുമാനിക്കേണ്ടിവരും. കുറ്റകൃത്യത്തെക്കുറിച്ച്‌ അറിഞ്ഞശേഷം മൂടിവയ്‌ക്കുന്നത്‌ ഐ.പി.സി. 120 ബി അനുസരിച്ച്‌ ജാമ്യമില്ലാ കുറ്റമാണ്‌. ഇതുപ്രകാരം വൈദികര്‍ക്കെതിരേ കേസെടുക്കാനും അറസ്‌റ്റ്‌ ചെയ്യാനും പോലീസിനു കഴിയും. പോലീസ്‌ ആ വഴിക്കു നീങ്ങുമോയെന്നു കണ്ടറിയണം. കുമ്പസാരരഹസ്യം പുറത്തുപറയാന്‍ പാടില്ല എന്നതു കാലങ്ങളായി സമൂഹം വച്ചുപുലര്‍ത്തുന്ന വിശ്വാസമാണ്‌. ഈ ഉറപ്പിലാണ്‌ കുമ്പസാരിക്കുന്നയാള്‍ വൈദികരോടു തന്റെ സ്വകാര്യ വിഷയങ്ങള്‍പോലും തുറന്നുപറയുന്നത്‌. കുമ്പസാര സമയത്തു വൈദികന്‍ ദൈവത്തിന്റെ പ്രതിപുരുഷനായാണു കണക്കാക്കപ്പെടുന്നത്‌. തെറ്റുകള്‍ ഏറ്റുപറയുന്നതു ദൈവം മുമ്പാകെയാണെന്നാണു സഭാ വിശ്വാസം.

ഈ സാഹചര്യത്തില്‍ വൈദികനു പൗരന്‍ എന്ന നിലയിലുള്ള കര്‍ത്തവ്യം നിറവേറ്റാന്‍ കഴിയില്ല. അതിനാല്‍ കന്യാസ്‌ത്രീ പറഞ്ഞ കാര്യങ്ങള്‍ പോലീസിനോടു വെളിപ്പെടുത്താനാവില്ലെന്ന നിസഹായാവസ്‌ഥ അവര്‍ അറിയിക്കാനാണു സാധ്യത. പോലീസ്‌ നിര്‍ബന്ധിക്കുന്നപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും. ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ആരോപണം അനുസരിച്ച്‌ അച്ചടക്ക നടപടി സ്വീകരിച്ചശേഷമാണു കന്യാസ്‌ത്രീ ആരോപണവുമായി രംഗത്തുവന്നത്‌. എന്നാല്‍ ഇതിനുമുമ്പ്‌ 2016 ല്‍ കുമ്പസാരത്തിനിടെ എല്ലാം പറഞ്ഞിരുന്നുവെന്ന കന്യാസ്‌ത്രീയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു പോലീസ്‌ ധ്യാനകേന്ദ്രത്തിലെത്തി തെളിവെടുപ്പ്‌ നടത്തിയത്‌.

Top