മലയാളി അധ്യാപകനോട് ആന്ധ്രക്കാരി വിദ്യാര്‍ത്ഥിനിക്ക് പ്രണയം; വിദ്യാര്‍ത്ഥിനി അധ്യാപകനെ തേടി കോട്ടയത്ത്‌

കോട്ടയത്താണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. കോട്ടയം സ്വദേശിയായ അധ്യാപകനാണ് കഥയിലെ നായകന്‍. ഹൈദരാബാദില്‍ കണക്ക് സാറായിരുന്ന കോട്ടയം സ്വദേശി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. അധ്യാപകനോട് തോന്നിയ പ്രണയമാണ് പെണ്‍കുട്ടിയുടെ കേരളത്തിലേക്കുള്ള വരവിന് കാരണം. പെണ്‍കുട്ടി ആന്ധ്രക്കാരിയാണ്. സംഭവം ഒരുനടക്ക് പോകില്ലന്നു മനസ്സിലായപ്പോള്‍ അധ്യാപകന്‍ കോട്ടയത്തിന് വണ്ടി കയറി. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ആന്ധ്രാപോലീസിന് പരാതി നല്‍കുകയും അവര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടി കോട്ടയത്ത് പിടിയിലായത്. അധ്യാപകനെ തേടി പെണ്‍കുട്ടി കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലായിരുന്നു എത്തിയത്. എന്നാല്‍ അധ്യാപകന് തന്നോട് പ്രണയമില്ലെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി വാക്കുതര്‍ക്കം ഉണ്ടാക്കി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. സംഭവം കണ്ട ഓട്ടോക്കാരാണ് വിവരം വിവരം പോലീസില്‍ അറിയിച്ചത്‌. തുടര്‍ന്ന് പെണ്‍കുട്ടിയെ കോട്ടയം നഗരത്തില്‍ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ തന്നെ വീട്ടുകാര്‍ ആന്ധ്രാ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് വിവരം ശേഖരിച്ച് ആന്ധ്രാ പോലീസിന് കൈമാറി. വനിതാപ്പോലീസ് സ്‌റ്റേഷനിലുള്ള പെണ്‍കുട്ടിയെ മാതാപിതാക്കള്‍ എത്തിയ ശേഷം അവര്‍ക്കൊപ്പം അയക്കും എന്ന് പോലീസ് പറഞ്ഞു.

Top