ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിൽ പൊട്ടിത്തെറി; ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റി സഭയെ ഹൈജാക്ക് ചെയ്ത് ഒരു വിഭാഗം; ആരോപണത്തിൽ മുങ്ങി യുവജന പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ്

പാലാ: കോട്ടയം ജില്ലയിലെ ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിലെ തിരഞ്ഞെടുപ്പിന്റെ പേരിലുണ്ടായ പൊട്ടിത്തെറി പരസ്യപോരിലേയ്ക്ക്. തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെയും, സെലിബ്രിട്ടി സ്റ്റാറ്റസുള്ളവരെയും വൈദികരും ഒരു വിഭാഗവും ചേർന്ന് തിരുകിക്കയറ്റി സഭയുടെ മേധാവിത്വത്തിലേയ്ക്ക് എത്തിക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. സഭയെ ഹൈജാക്ക് ചെയ്യുന്നതിനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കാൻ തയ്യാറെടുക്കുകയാണ് സഭയിലെ അസംതൃപ്തരായ യുവജനങ്ങൾ.

ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ ഭദ്രാസന കമ്മിറ്റിയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിലുണ്ടായ പൊട്ടിത്തെറികളുടെ തുടർ ചലനങ്ങളാണ് ഇപ്പോൾ സഭയെ പോലും പിടിച്ചു കുലുക്കിയിരിക്കുന്നത്. യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ അത്ര സജിവമല്ലാതിരുന്ന,് എന്നാൽ സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഒരാളെ നൂലിൽക്കെട്ടിയിറക്കാനായിരുന്നു ആദ്യ ശ്രമം. ഈ ശ്രമത്തെ സഭയിലെ ഒരു വിഭാഗം വിശ്വാസികളും പള്ളി പ്രവർത്തനങ്ങളിൽ സജീവവുമായ യുവജനങ്ങൾ ചേർന്ന് ചെറുത്തു തോൽപ്പിക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന് നാമനിർദേശം എന്ന വളഞ്ഞ വഴിയിലൂടെയാണ് സഭയിലേയ്ക്ക് ഇയാളെ തിരുകിക്കയറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം ഭദ്രാസന കമ്മിറ്റിയിലെ പുതുപ്പള്ളി ജില്ലയിൽ മാത്രം 11 പള്ളികളുണ്ട്. എന്നാൽ, ഈ കമ്മിറ്റിയിലേയ്ക്കു പുതുപ്പള്ളി ജില്ലയിൽ നിന്നും ആരെയും നാമനിർദേശം ചെയ്യാൻ സഭയിലെ ഉന്നതന്മാർ ഇനിയും തയ്യാറായിട്ടില്ല. ഇതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ പുതിയ കമ്മിറ്റിയുടെ യോഗം ചേരുന്ന കാര്യത്തിൽ തീരുമാനമായിരിക്കുന്നത്.

ഇതിൽ കടുത്ത പ്രതിഷേധമാണ് വിശ്വാസികളായ യുവാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. സഭയെയും, സഭയുടെ ചടങ്ങളെയും തകർത്ത് തരിപ്പണമാക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നു തന്നെയാണ് ഈ വിഷയത്തിൽ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. സഭയുടെ ഒരു വിഭാഗം നടത്തുന്ന ഹൈജാക്കിംങ് ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നു തന്നെയാണ് ഈ വിശ്വാസികളായ യുവാക്കൾ പറയുന്നത്.

Top