പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അച്ഛന് പരേതനായ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ അഞ്ച് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസ്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാപ്പു കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജിഷയുടെ മരണത്തെ തുടര്‍ന്നുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത് അമ്മ രാജേശ്വരിക്കായിരുന്നു. ഈ ആനുകൂല്യങ്ങള്‍ രാജേശ്വരി ഭര്‍ത്താവിനു നല്‍കിയിരുന്നില്ലെന്നും മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെ പാപ്പു കഷ്ടപ്പെടുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് വീടിന് സമീപത്തെ റോഡില്‍ വീണാണ് പാപ്പു മരിച്ചിരുന്നത്. മരണത്തിന് ശേഷം പാപ്പുവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസാണ് തുകയുടെ കണക്ക് പുറത്തുവിട്ടത്. പാപ്പുവിന്റെ കയ്യില്‍ മൂവായിരത്തില്‍പ്പരം രൂപയാണ് അവശേഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടില്‍ അവശേഷിക്കുന്നത് 452000 രൂപയാണ് എന്നാണ് പൊലീസ് അറിയിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്ത് വെസ്റ്റേണ്‍ ഡയറി ഫാമിന് സമീപം റോഡില്‍ പാപ്പുവിന്റെ മൃതദ്ദേഹം കാണപ്പെട്ടത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും മൂവായിരത്തോളം രൂപ പൊലീസ് കണ്ടെടുത്തിരുന്നു.കൈയില്‍ കരുതിയിരുന്ന ബാഗില്‍ നിന്നും കണ്ടെടുത്ത എസ് ബി ഐ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പരിശോധിച്ചപ്പോള്‍ പാപ്പുവിന്റെ അക്കൗണ്ടില്‍ 452000 രൂപ അവശേഷിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.