ദിലീപിന് ജാമ്യം കിട്ടിയത് എങ്ങനെ? മഞ്ജുവിന്‍റെ നിലപാട്.. കേസിലെ സ്രാവിനെക്കുറിച്ച്… വീണ്ടും പല്ലിശ്ശേരി രംഗത്ത്

ദിലീപിന് ജാമ്യം കിട്ടാൻ ഇടയായ സംഭവവും മഞ്ജു വാര്യരുടെ നിലപാടും വിശദീകരിച്ച് പല്ലിശ്ശേരി. ദിലീപിന് ജാമ്യം കിട്ടാൻ സഹായിച്ചത് ആര് എന്നത് അടക്കമുള്ള ചോദ്യങ്ങൾക്ക് പല്ലിശ്ശേരി സിനിമാ മംഗളത്തിലൂടെ മറുപടി നൽകി. നടിയെ ആക്രമിച്ച കേസിലെ പ്രതി സ്ഥാനത്തുള്ള നടൻ ദിലീപിനെ 85ാം ദിവസം ഹൈക്കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ച് പത്തുമിനിറ്റ് കഴിഞ്ഞില്ല. അതിനു മുൻപ് ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല ഫോൺ സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. കൂടുതലും ദിലീപിന്റെ ആരാധകരെന്നും പറഞ്ഞിട്ടാണ് തെറി അഭിഷേകവും ഭീഷണി പ്രയോഗവും നടത്തിയത്.

നിങ്ങളിൽ ചിലർ ആരാധിക്കുകയും സ്നേഹകിക്കുകയും ചെയ്യുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതും ജയിലിലിട്ടതും ഞാനോ മറ്റു പത്രപ്രവർത്തകരോ അല്ല. സംഭവം നടന്ന ശേഷം സത്യസന്ധ്യനായ ഒരു സർക്കിൾ ഇൻസ്പെക്ടർ നടത്തിയ അന്വേഷണവും അതിനു ശക്തി പകർന്നു കിട്ടി തെളിവുകളും അനുസരിച്ചാണ് 120 ബി കേസ് ചാർജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് ആ സർക്കിൾ ഇൻസ്പെക്ടർ അങ്ങനെ ചെയിതില്ലായിരുന്നെഹ്കിൽ ദിലീപ് പുഷ്പം പോലെ രക്ഷപ്പെട്ടു പോകുമായിരുന്നു. ഇങ്ങനെ ചെയ്തതിന്റെ പേരിൽ സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റുകയാണ് ചെയ്തത്. ആ സംഭവം പത്ര മാധ്യമങ്ങൾ ഏറ്റെടുത്തു കൊണ്ട് നടിയെം ആക്രമിച്ച് കേസ് സജീവ ചർച്ചയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കേസിൽ ചില തെളിവുകൾ നശിപ്പിക്കാൻ പറ്റാത്ത കാരണം ദിലീപിനെ ഒഴിവാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, കേരള മുഖ്യമന്ത്രി നടിയെ ആക്രമിച്ചതിന്റെ യഥാർത്ഥ സംഭവം കാണുകയും കേൾക്കുകയും ചെയ്തപ്പോഴ്ണ് കേസിന്റെ ഗതി മാറിയതും. പല പ്രാവശ്യം ദിലീപ് ജാമ്യത്തിനും ശ്രമിച്ചെങ്കിലും അപ്പോഴൊക്കെ വ്യക്തിവും ശക്തവുമായ തെളുവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കുകയുണ്ടായി. അതനുസരിച്ചാണ് ഓരോ പ്രാവശ്യവും ജാമ്യം നിഷേധിക്കപ്പെട്ടതും.

ദിലീപിനെതിരെ കൂടുതൽ തളിവുകൾ സംഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചില അടിയൊഴുക്കുകൾ നടന്നത്. 85-ാം ദിവസം എന്തു വിലകൊടുത്തും ദിലീപിന് ജാമ്യം നേടിയിരിക്കും എന്നു പ്രതിജ്ഞയെടുത്ത ഒരു സംഘം (അവർ എല്ലാ രംഗങ്ങളിലും സ്വാധീനമുള്ളവരാണ്.) ചില കളികൾ കളിച്ചത്. പ്രത്യക്ഷത്തിൽ കളികളൊന്നും നടന്നിട്ടില്ലെന്നുംജാമ്യം കിട്ടാൻ അർഹനാണെന്നും തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ സംസാരിച്ചത്. ദിലീപിന് ജാമ്യം കൊടുക്കാൻ പാടില്ല എന്നു പറഞ്ഞുകൊണ്ട് മറ്റു ചില കാര്യങ്ങൾ നിർദോഷമെന്നു തോന്നുന്ന രീതിയിൽ അതിബുദ്ധിപരമായി അവതരിപ്പിച്ചതുകൊണ്ട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ദിലീപിന് ജാമ്യം കൊടുത്തിരിക്കും എന്ന് ചിലരൊക്കെ നൽകിയ ഉറപ്പിന്റെയും മറ്റും ബലത്തിലാണ് ഫാൻസുകാർ സംഘടിച്ചതും പാലുകൊണ്ട് അഭിഷേകം നടത്തിയതും റോഡിൽ മണിക്കൂറുകളോളം മാർഗതസം ഉണ്ടാക്കിയതും. (ഇതൊന്നും കോടതി കണ്ടില്ല.) ദീലീപിന് ക്രമിനൽ പശ്ചാത്തലും ഇല്ലെന്നും അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചതാണ് ജാമ്യം കിട്ടാൻ ഒരു കാരണം. അന്വേഷണം അവസാന ഘട്ടത്തിലാണെങ്കിൽ ദിലീപിനെ ഇനി ജയിലിൽ കിടത്തുന്നതു ശരിയല്ല എന്നു ബോധ്യപ്പെട്ടു. ജാമ്യം അനുവദിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്മാർ ആ രീതിയിലുള്ള റിപ്പോർട്ട് പ്രോസിക്യൂഷനു നൽകിയിരുന്നില്ല എന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു. ഇതിന്റെ പേരിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും രണ്ടു തട്ടിലാവുകയും ചെയ്ത വാർത്ത സജീവമാണ്.

ഇതൊക്കെയാണ് ജാമ്യം കിട്ടാൻ സഹായിച്ചത്. അതിന് ‘വേണ്ടരീതിയിൽ കണ്ടിരുന്നു’ എന്നും ‘കൊടുക്കേണ്ടതു കൊടുത്തു’ എന്നുമാണ് പറഞ്ഞുകേൾക്കുന്നത്. പിന്നെ ദിലീപിന്റെ ഫാൻസുകാരിൽ ചില ഗുണ്ടകളുടെ കണ്ണിൽ ഞാനൊരു കൂലി എഴുത്തുകാരനാണ്. കൂടില എന്നു പറഞ്ഞാൽ ശമ്പളം. ഞാൻ എന്റെ ജോലി ചെയ്യുന്നു, ശമ്പളം വാങ്ങുന്നു. അതിന് നിങ്ങളെപ്പോലുള്ള ഗുണ്ടകൾ എന്തു പേരിട്ടു വിളിച്ചാലും എനിക്കൊരു ചുക്കുമില്ല. ഒന്നിൽ കൂടുതൽ പ്രാവശ്യം ഒരാളെ കൊല്ലാനുള്ള ശക്തിയൊന്നും നിങ്ങൾക്കും നിങ്ങൾ നിശ്ചയിക്കുന്നവർക്കും ഇല്ലല്ലോ. അതേസമയം ചാനലുകളിലും മറ്റ് പിആർഓ വർക്ക് ചെയ്യുന്നവർക്കും എത്രലക്ഷം വീതം കൊടുത്തെന്ന് അന്വേഷിക്കുന്നതും നല്ലതാണ്. ചോദിക്കാൻ ഭയമാണെങ്കിൽ ഞാൻ പറയാം.

ഒരുവന്റെ വീട്ടിൽ 10 ലക്ഷം രൂപയാണ് കൊണ്ടു കൊടുത്തത്. മാത്രമല്ല, ദിലീപിന്റെ ഡേറ്റും വാഗ്ദാനം ചെയ്തു. വേറെ ചിലർക്ക് എല്ലാവിധ സഹായങ്ങളും ദിലീപിന്റെ ഡേറ്റും നൽകി. ഈ ഡേറ്റ് മറ്റൊരാൾക്കു മറിച്ചുകൊടുത്താൽ ഒന്നരക്കോടി ലഭിക്കുമത്രെ. നടന് അവസരങ്ങൾ നൽകി. സാമ്പത്തിക സാഹയവും. ഇങ്ങനെ പോകുന്നു ദിലീപിന് വേണ്ടി കുഴലൂത്തു നടത്തുന്നവർക്കു ലഭിച്ച സൗകര്യങ്ങൾ. ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന് എന്നെങ്കിലും ദിലീപ് മനസ് തുറക്കുകയാണെങ്കിൽ ഞെട്ടലുണ്ടാകും. ദിലീപിനു വേണ്ടി വാദിക്കുന്നവരുടെ താല്പര്യങ്ങൾ മനസിലായല്ലോ. ഞങ്ങൾ ചിലർ സത്യത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതും, എഴുതുന്നതും അവളോടൊപ്പം നിൽക്കുന്നതും.

മംഗളം ചാനൽ തിരുവനന്തപുരം സ്റ്റുഡിയോയിൽ വച്ചാണ് വമ്പൻ സ്രാവിന്റെ കാര്യം ഞാൻ പ്രഖ്യാപിച്ചത്. ഒക്ടോബർ രണ്ടാം തീയതി ഞാൻ കൊല്ലപ്പെടും എന്ന് ഭീഷണി ഉണ്ടായിരുന്നു. ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ഞാൻ അക്കാര്യം സൂചിപ്പിച്ചു.

രണ്ടാം തീയതി ഞാൻ കൊല്ലപ്പെടുമെങ്കിൽ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. ഈ കേസിൽ വമ്പൻ സ്രാവ് ഉണ്ടെന്നാണ് പറഞ്ഞുകേട്ടത്. എങ്കിൽ പിന്നെ അയാൾ എവിടെ? പിന്നീട് അതേക്കുറിച്ച് ആരും എഴുതുകയോ, പറയുകയോ ചെയ്തില്ല. എന്റെ അന്വേഷണത്തിൽ വമ്പൻ സ്രാവ് ഉണ്ടെന്നു മനസിലായി. അയാൾ അതിശക്തനാണ്. കേന്ദ്രത്തിലും കേരളത്തിലും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാൻ അവസരം ലഭിച്ചിട്ടും അങ്ങനെ ചെയ്യാതിരുന്നത്. എന്നാൽ കാര്യങ്ങൾ എല്ലാവരും അറിഞ്ഞപ്പോൾ സ്രാവിനെ കണ്ടില്ലെന്നു നടിച്ച അന്വേഷന ഉദ്യോഗസ്ഥർക്കു പോലും അയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശം ലഭിച്ചു. ഇത് എങ്ങനെയോ അറിഞ്ഞ സ്രാവ് വിദേശത്തേയ്ക്ക് കടന്നു. അന്വേഷണ ഉദ്യോഗസ്ഥന്മാർ ഇക്കാര്യം ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. വളരെ തന്ത്രപൂർവം സ്രാവിനെ അറസ്റ്റ് ചെയ്യാൻ അവർ തീരുമാനിച്ചു. സ്രാവിന്റെ പുറകെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു

അതേസമയം എന്റെ പ്രഖ്യാപനം കള്ളത്തരമാണെന്നും വെറുതെ പറയുകയാണെന്നും പറഞ്ഞ് ദിലീപ് അനുകൂലികൾ പരിഹസിച്ചു. എനിക്കു കിട്ടിയ അറിവ് സത്യമാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച് സ്രാവിനെ കുടുക്കാൻ വിദേശത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥർ പോയിട്ടുണ്ട്. എത്രയുംവേഗം സ്രാവ് അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് ഞാനറിഞ്ഞത്. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് കിട്ടിയ റിപ്പോർട്ടുകൾ തെറ്റിയിട്ടില്ല.

മഞ്ജുവാര്യർക്ക് ദിലീപിനോട് വ്യക്തി വൈരാഗ്യത്തിന്റെ ആവശ്യമില്ല. ഇരുവരും ഇപ്പോൾ മുൻ ഭാര്യാഭർത്തന്മാർ മാത്രമാണ്. മാത്രമല്ല, ഇരുവരും അവരവരുടെ രംഗത്ത് പ്രശസ്തമരുമാണ്. സ്വപ്നതുല്യമായ തിരിച്ചുവരവും തുടർന്ന് പ്രേക്ഷകപ്രീതിയും മഞ്ജുവാിര്യരുടെ പ്ലസ്പോയിന്റാണ്. രണ്ടാം വരവിൽ വെറുമൊരു അഭിനേത്രിയായിട്ടല്ല മഞ്ജു തിളങ്ങിയത്. ഈ നാട്ടിലെ പ്രിയപ്പെട്ട മകളോ, ചേച്ചിയോ, അനുജത്തിയോ എല്ലാമായി മഞ്ജു മാറിക്കഴിഞ്ഞു.

Top