ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റ്; കാമാര്‍ത്തിയോടെ വോട്ടിംഗ് നടത്തിയ പേജിന്റെ ഉടമകളെ പൊലീസ് തിരയുന്നു

കൊച്ചി: സിനിമ – ചിവി ബാലതാരങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ ഇടുകയും അവയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത പേജിന്റെ ഉടമകളെ പോലീസ് തിരയുന്നു. അശ്ലീല പോസ്റ്റുകള്‍ നിര്‍മ്മിച്ച് അവയില്‍ വോട്ടിംഗും നടത്തിയെന്നും കണ്ടെത്തല്‍. മൂന്നു ജില്ലകളിലെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശയോടെ പൊലീസിനു കൈമാറി.

നേരത്തെ, പൊലീസ് നടപടി ശക്തമാക്കിയതിനെത്തുടര്‍ന്ന് നിര്‍ജീവമായ ‘പീഡോഫീലിയ’ ഫെയ്‌സ്ബുക്ക് പേജുകളും വെബ്‌സൈറ്റുകളും മറ്റുപേരുകളില്‍ തിരിച്ചെത്തിയതിന്റെ സൂചനയാണു പുതിയ സംഭവം. താരങ്ങളുടെ പേജിലും വിവിധ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെക്കന്‍ ജില്ലകളിലൊന്നിലെ ചൈല്‍ഡ്ലൈനില്‍ ലഭിച്ച രഹസ്യവിവരം അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ ഉപയോഗിച്ചതായി കണ്ടെത്തിയത്. ബാലതാരത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റു ജില്ലകളിലും പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ താരത്തിന്റെ മൊഴിയെടുത്തു. തൊട്ടുപിന്നാലെ മറ്റൊരു ജില്ലയിലും മൊഴി രേഖപ്പെടുത്തി. മൂന്നു ജില്ലകളിലായി മൂന്നു പോലീസ് സ്റ്റേഷനുകളിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ ബാലതാരങ്ങളുടെ മൊഴിയെടുക്കുന്നതോടെ കൂടുതല്‍ സ്റ്റേഷനുകളില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യും.

ഈ ഫെയ്‌സ്ബുക്ക് പേജ് മറ്റ് അശ്ലീല പേജുകളില്‍നിന്നുള്ള ചിത്രങ്ങള്‍ ഷെയര്‍ചെയ്യുക കൂടി ചെയ്തതിനാല്‍ അവയുടെ ഉടമകളും അന്വേഷണത്തിനു കീഴില്‍ വരും. പ്രമുഖനടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പേജിലുണ്ട്. ഏതാനും മാസം മുന്‍പ് പൊലീസ് ഇടപെട്ട് പൂട്ടിയ ഫെയ്‌സ്ബുക്ക് പേജുകളെക്കുറിച്ചുള്ള ചര്‍ച്ചകളും പേജില്‍ നടന്നിട്ടുണ്ട്.

Top