ഹണി ട്രാപ്പില്‍ വ്യവസായിയെ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ അറസ്റ്റിലായ ഫീനിക്‌സ് കപ്പിൾ ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഓണം ഷൂട്ടിനെന്ന പേരില്‍ തങ്ങളെ കൊണ്ടുപോയി കുടുക്കിയതാണെന്നാണ് ദമ്പതികളായ ദേവും ഗോകുലും പറയുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയൊണ് ഇവര്‍ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്ന് ദമ്പനികള്‍ പറഞ്ഞു.
ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വ്യവസായിയോടൊപ്പം നിര്‍ത്തി തന്റെ നഗ്ന വീഡിയോ ചിത്രീരിച്ചെന്ന കാര്യം വ്യാജമാണെന്ന് ദേവു പറഞ്ഞു. അയാള്‍ വീട്ടിലേക്ക് വരുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. പരിചയമുള്ള ഒരു സ്ത്രീയോട് എങ്ങനെയാണ് സംസാരിക്കുന്നത് അതുപോലെയാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം ദേഹത്ത് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ബഹളം വച്ചു.
ഇതോടെ അയാളും പേടിച്ചെന്ന് ദേവു പറഞ്ഞു.ഇതോടെ മാറിനില്‍ക്കുകയായിരുന്ന മറ്റുള്ളവര്‍ മുറ്ിയിലേക്ക് കയറി വന്നു. അനാശ്യാസം നടക്കുന്ന സ്ഥലത്തെ പോലെയാണ് അവര്‍ അയാളെ ചോദ്യം ചെയ്തത്. അയാള്‍ക്ക് അവരെ അറിയില്ലായിരുന്നു. കൂടാതെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
അവിടെ നിന്ന് ഞാന്‍ കരയുന്ന വീഡിയോയും അവര്‍ പകര്‍ത്തി.എന്നാല്‍ വാര്‍ത്തകളില്‍ എന്റെ നഗ്ന വീഡിയോ പകര്‍ത്തി എന്നായിരുന്നു വന്നത്. വെറും 15 മിനിറ്റ് മാത്രമാണ് ആ മനുഷ്യനെ കണ്ടതെന്നും ദേവു വിശദമാക്കി.
എറണാകുളത്ത് താമസിച്ചിരുന്ന തങ്ങളുടെ ഫ്‌ളാറ്റിലേക്ക് ആല്‍വിന്‍ എന്ന വ്യക്തിയാണ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു.ഫ്‌ളാറ്റ് വാങ്ങാന്‍ വേണ്ടി എത്തിയ അയാള്‍ ക്യാമറാമാനാണെന്നാണ് പരിചയപ്പെടുത്തിയത്. ഞങ്ങള്‍ അതുവരെ ഫോണിലായിരുന്നു റീല്‍സ് ചെയ്തത്.
ഞങ്ങളോട് ക്യാമറയില്‍ റീല്‍സ് ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് അയാള്‍ പരിചയം സ്ഥാപിച്ചു. കുറേ ദിവസങ്ങള്‍ കഴിഞ്ഞതോടെ ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയായി. ഞങ്ങള്‍ ഒരു അനിയനെ പോലെയാണ് ആല്‍വിനെ കണ്ടിരുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു.
ഞങ്ങളുടെ കുടുംബത്തെ കുട്ടിയെ വരെ ആളുകള്‍ പലതും പറയാന്‍ തുടങ്ങിയതോടെയാണ് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചത്. തങ്ങളെ കുടുക്കിയവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍ക്ിയിട്ടുണ്ട്. വെറും 40000 രൂപയ്ക്ക് വേണ്ടി ഞങ്ങള്‍ ഹണി ട്രാപ്പ് ചെയ്യേണ്ടതുണ്ടോ എന്നും ദമ്പതികള്‍ ചോദിക്കുന്നു.


